top of page

അധ്യായം

1

1 കൊരി. 1:2

🔸അവിടെയും ഇവിടെയും എവിടെയും എന്നല്ല

കൊരിന്തിലുള്ള ദൈവസഭയ്ക്ക്, ക്രിസ്തു യേശുവിൽ, വിശുദ്ധീകരിക്കപ്പെട്ടവരും, എല്ലായിടത്തും അവരുടെയും നമ്മുടെയുമായ, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാർക്ക്: 


1 കൊരി. 1:4

🔸നിമിത്തം എന്നല്ല

ക്രിസ്തു യേശുവിൽ നിങ്ങൾക്ക് നൽകപ്പെട്ട ദൈവകൃപയെ ആധാരമാക്കി ഞാൻ നിങ്ങളെക്കുറിച്ച് എല്ലായ്‌പ്പോഴും എന്റെ ദൈവത്തിന് നന്ദി ചൊല്ലുന്നു,


1 കൊരി. 1:6

🔸വചനത്തിലും എന്നല്ല

നിങ്ങൾ സകലത്തിലും, സകല ഉച്ചാരണത്തിലും സകല പരിജ്ഞാനത്തിലും, അവനിൽ സമ്പുഷ്ടരാക്കപ്പെട്ടു,


1 കൊരി. 1:7

🔸BSI-യിൽ പ്രതീക്ഷയോടെ എന്നത് വിട്ടുപോയിരിക്കുന്നു

അങ്ങനെ നിങ്ങൾ ഒരു വരത്തിലും കുറവില്ലാതെ, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ വെളിപാടിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു,


1 കൊരി. 1:9

🔸BSI-യിൽ തന്നിലൂടെ എന്നത് വിട്ടുപോയിരിക്കുന്നു

തന്റെ പുത്രനായ, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ കൂട്ടായ്മയിലേക്ക് തന്നിലൂടെ നിങ്ങളെ വിളിച്ച ദൈവം വിശ്വസ്തൻ.


1 കൊരി. 1:10

🔸ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും എന്നല്ല

സഹോദരന്മാരേ, നിങ്ങൾ എല്ലാവരും ഒരേ കാര്യം സംസാരിക്കുകയും നിങ്ങളുടെ ഇടയിൽ വിഭാഗങ്ങൾ ഇല്ലാതെ, ഒരേ മനസ്സിലും ഒരേ അഭിപ്രായത്തിലും പൊരുത്തപ്പെടണം എന്ന് നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ നാമം മുഖാന്തരം ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു.


1 കൊരി. 1:11

🔸ക്ളോവയുടെ ആളുകളാൽ എന്നല്ല

എന്റെ സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ ശണ്ഠകൾ ഉണ്ടെന്ന് നിങ്ങളെക്കുറിച്ച് ക്ലോവയുടെ ഭവനക്കാർ എനിക്കു വ്യക്തമാക്കിയിരിക്കുന്നു. 


1 കൊരി. 1:12

🔸BSI-യിൽ ഉള്ളതുപോലെ പക്ഷക്കാരൻ എന്ന് യവനഭാഷയിൽ പറയുന്നില്ല

ഞാൻ പൗലൊസിന്റെ, ഞാൻ അപ്പൊല്ലോസിന്റെ, ഞാൻ കേഫാവിന്റെ, ഞാൻ ക്രിസ്തുവിന്റെ എന്ന് നിങ്ങളിൽ ഓരോരുത്തനും പറയുന്നത് തന്നെ ഞാൻ അർഥമാക്കുന്നത്.


1 കൊരി. 1:18

🔸നശിച്ചുപോകുന്നവർക്കു... രക്ഷിക്കപ്പെടുന്ന എന്നല്ല

എന്തെന്നാൽ ക്രൂശിന്റെ വചനം നശിച്ചുകൊണ്ടിരിക്കുന്നവർക്ക് മൂഢത്തവും രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമുക്ക് ദൈവശക്തിയും ആകുന്നു.


1 കൊരി. 1:20

🔸ഈ ലോകത്തിലെ താർക്കികൻ എന്നല്ല

ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ യുഗത്തിന്റെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനത്തെ ദൈവം മൂഢത്തം ആക്കിയില്ലയോ?


1 കൊരി. 1:26

🔸ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ എന്നല്ല

സഹോദരന്മാരേ, നിങ്ങളുടെ വിളിയെ കരുതിക്കൊള്ളുവിൻ, ജഡപ്രകാരം ജ്ഞാനികൾ അനേകരില്ല, ശക്തരായവർ അനേകരില്ല, അഭിജാതന്മാർ അനേകരില്ല.


1 കൊരി. 1:28

🔸കുലഹീനവും, നികൃഷ്ടവും, ഏതുമല്ലാത്തതും എന്ന് മൂന്നു കാര്യങ്ങൾ അല്ല

ഉള്ളവയെ ഒന്നുമല്ലാതാക്കേണ്ടതിന്, ഇല്ലാത്തവയെ, ലോകത്തിലെ ഹീനജാതമായവയെയും നിന്ദ്യമായവയെയും ദൈവം തിരഞ്ഞെടുത്തിരിക്കുന്നു,


1 കൊരി. 1:30

🔸ജ്ഞാനവും എന്നല്ല

എന്നാൽ അവനാൽ നിങ്ങൾ ക്രിസ്തു യേശുവിൽ ആകുന്നു, അവൻ ദൈവത്തിൽനിന്ന് നമുക്ക് ജ്ഞാനമായിത്തീർന്നു: നീതിയും വിശുദ്ധീകരണവും വീണ്ടെടുപ്പും തന്നെ,

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

മലയാളം പാട്ട്പുസ്തകം

Podcast

പോഡ്കാസ്റ്റ്

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page