അധ്യായം
9
1 കൊരി. 9:3
🔸വിധിക്കുന്നവരോട് എന്നല്ല
എന്നെ പരിശോധിക്കുന്നവർക്കുള്ള എന്റെ പ്രതിവാദം ഇതാകുന്നു.
1 കൊരി. 9:11
🔸ഐഹികമായതു കൊയ്താൽ എന്നല്ല
ഞങ്ങൾ ആത്മികമായ കാര്യങ്ങൾ നിങ്ങൾക്കു വിതച്ചെങ്കിൽ, നിങ്ങളിൽ നിന്നു ജഡികമായ കാര്യങ്ങൾ കൊയ്താൽ അത് വലിയ കാര്യമോ?
1 കൊരി. 9:13
🔸ദൈവാലയകർമ്മങ്ങൾ നടത്തുന്നവർ ദൈവാലയംകൊണ്ടു എന്നല്ല
പവിത്ര കാര്യങ്ങളിൽ അധ്വാനിക്കുന്നവർ പവിത്ര ദൈവാലയത്തിൽ നിന്നുള്ള കാര്യങ്ങൾ ഭക്ഷിക്കുന്നു എന്നും, യാഗപീഠത്തിനു മുമ്പാകെ പരിചരിക്കുന്നവർക്ക് യാഗപീഠത്തിൽ അവരുടെ പങ്കുണ്ട് എന്നും നിങ്ങൾ അറിയുന്നില്ലയോ?
1 കൊരി. 9:15
🔸BSI-യിൽ അതിനേക്കാൾ എന്ന വാക്ക് വിട്ടുപോയിരിക്കുന്നു
എന്നാൽ ഇവയിൽ യാതൊന്നും ഞാൻ സ്വയമായി ഉപയോഗിച്ചിട്ടില്ല; എനിക്ക് ഇങ്ങനെ വേണം എന്നുവച്ച് ഞാൻ എഴുതിയതുമല്ല; മരിക്കുന്നതത്രേ എനിക്ക് അതിലും നല്ലത്, അതിനേക്കാൾ—ആരും എന്റെ പ്രശംസ വൃഥാവാക്കുകയില്ല.
1 കൊരി. 9:17
🔸കാര്യം എന്നല്ല
ഇതു ഞാൻ സ്വമനസ്സാലെ ചെയ്യുന്നു എങ്കിൽ, എനിക്ക് പ്രതിഫലം ഉണ്ട്; എന്നാൽ സ്വമനസ്സാലെ അല്ലെങ്കിൽ, ഒരു കാര്യവിചാരകത്വത്താൽ ഞാൻ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നു.
1 കൊരി. 9:18
🔸ചെലവുകൂടാതെ എന്നല്ല
അപ്പോൾ എന്റെ പ്രതിഫലം എന്ത്? സുവിശേഷത്തിലുള്ള എന്റെ അവകാശം പൂർണമായി ഉപയോഗിക്കാതെ, സുവിശേഷം പ്രസംഗിക്കുന്നതിൽ വേതനം കൂടാതെ ഞാൻ സുവിശേഷം മുമ്പോട്ടുവയ്ക്കേണ്ടതു തന്നെ.
1 കൊരി. 9:21
🔸ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ എന്നല്ല
ന്യായപ്രമാണം ഇല്ലാത്തവരെ ഞാൻ നേടേണ്ടതിനു, ന്യായപ്രമാണം ഇല്ലാത്തവർക്ക് ന്യായപ്രമാണം ഇല്ലാത്തവനെപ്പോലെയായി (ഞാൻ ദൈവത്തിനു ന്യായപ്രമാണം ഇല്ലാത്തവനല്ലെങ്കിലും ക്രിസ്തുവിനു ന്യായപ്രമാണത്തിനുള്ളിൽ ഉള്ളവനത്രേ).
1 കൊരി. 9:25
🔸അങ്കം പൊരുന്നവൻ എന്നല്ല
🔸വർജ്ജനം ആചരിക്കുന്നു എന്നല്ല
മത്സരിക്കുന്ന ഏവനും സകല കാര്യങ്ങളിലും ആത്മനിയന്ത്രണം അഭ്യസിക്കുന്നു; അവർക്ക് നശ്വരമായ കിരീടവും, നമുക്ക് അനശ്വരമായതും ലഭിക്കേണ്ടതിനു തന്നെ.
1 കൊരി. 9:26
🔸ആകാശത്തെ എന്നല്ല
അതുകൊണ്ട് വ്യക്തമായ ലക്ഷ്യം ഇല്ലാത്തവനെപ്പോലെ അല്ല ഞാൻ ഓടുന്നത്; വായുവിനെ അടിക്കുന്നതു പോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നത്;
1 കൊരി. 9:27
🔸BSI-യിൽ ഒരുപക്ഷേ എന്ന വാക്ക് വിട്ടുപോയിരിക്കുന്നു
🔸ഞാൻ തന്നേ കൊള്ളരുതാത്തവനായി എന്നല്ല
🔸ശരീരത്തെ ദണ്ഡിപ്പിച്ച് എന്നല്ല
എന്നാൽ മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഒരുപക്ഷേ ഞാൻതന്നെ നിരാകരിക്കപ്പെട്ടവൻ ആയിത്തീരാതിരിക്കേണ്ടതിന്, ഞാൻ എന്റെ ശരീരത്തെ പ്രഹരമേൽപ്പിച്ച് അതിനെ എന്റെ അടിമയാക്കുന്നു.