അധ്യായം
10
1 കൊരി. 10:1
🔸എന്തെന്നാൽ എന്ന് പറഞ്ഞുകൊണ്ടുവേണം ഈ വാക്യം ആരംഭിക്കുവാൻ കാരണം അധ്യായം 10, 9:24-27-ന്റെ തുടർച്ചയാണ്
എന്തെന്നാൽ സഹോദരന്മാരേ, നിങ്ങൾ അജ്ഞരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, നമ്മുടെ പിതാക്കന്മാർ എല്ലാം മേഘത്തിൻ കീഴിലായിരുന്നു, എല്ലാവരും സമുദ്രത്തിലൂടെ കടന്നുപോകുകയും ചെയ്തു;
1 കൊരി. 10:5
🔸മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നല്ല
എന്നാൽ അവരിൽ മിക്കവരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ ചിതറിച്ചുകളഞ്ഞു.
1 കൊരി. 10:9
🔸കർത്താവിനെ പരീക്ഷിക്കരുതു എന്നല്ല
അവരിൽ ചിലർ അവനെ പരീക്ഷിച്ചിട്ട് സർപ്പങ്ങളാൽ നശിച്ചതുപോലെ, നാം ക്രിസ്തുവിനെ പരീക്ഷിക്കരുത്.
1 കൊരി. 10:15
🔸വിവേചിപ്പിൻ എന്നല്ല
ഞാൻ വിവേകികളോട് എന്നപോലെ സംസാരിക്കുന്നു; ഞാൻ പറയുന്നത് നിങ്ങൾ വിധിക്കുവിൻ.
1 കൊരി. 10:17
🔸അപ്പം ഒന്നു ആകകൊണ്ടു എന്നല്ല
അപ്പം ഒന്നാണെന്നു കാണുന്നതുകൊണ്ട്, പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ഒരു അപ്പത്തിൽനിന്നു പങ്കുകൊള്ളുന്നുവല്ലോ.
1 കൊരി. 10:21
🔸പാടില്ല എന്നല്ല
നിങ്ങൾക്ക് കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും പാനം ചെയ്യുവാൻ കഴിയുകയില്ല; നിങ്ങൾക്ക് കർത്താവിന്റെ മേശയിൽ നിന്നും ഭൂതങ്ങളുടെ മേശയിൽനിന്നും പങ്കുകൊള്ളുവാൻ കഴിയുകയില്ല.
1 കൊരി. 10:22
🔸കർത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? എന്നല്ല
അതോ നാം കർത്താവിനെ സ്പർദ്ധയ്ക്കായി പ്രകോപിപ്പിക്കുന്നുവോ? നാം അവനെക്കാൾ ബലവാന്മാരോ?
1 കൊരി. 10:23
🔸സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു എന്നല്ല
🔸ആത്മികവർധന എന്നല്ല
സകലവും ന്യായമാകുന്നു, എന്നാൽ സകലവും പ്രയോജനമുള്ളതല്ല; സകലവും ന്യായമാകുന്നു, എന്നാൽ സകലവും കെട്ടുപണി ചെയ്യുന്നില്ല.