അധ്യായം
14
1 കൊരി. 14:1
🔸സ്നേ ഹം ആചരിപ്പാൻ എന്നല്ല
സ്നേഹം പിൻപറ്റുവിൻ, ആത്മിക വരങ്ങളെ, വിശേഷാൽ നിങ്ങൾ പ്രവചിക്കേണ്ടതിന്, ആത്മാർഥമായി വാഞ്ഛിക്കുവിൻ.
1 കൊരി. 14:2
🔸എങ്കിലും അവൻ ആത്മാവിൽ എന്നല്ല
എന്തെന്നാൽ അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നത്; ആരും കേൾക്കുന്നില്ലെങ്കിലും അവൻ തന്റെ ആത്മാവിൽ മർമങ്ങൾ സംസാരിക്കുന്നു.
1 കൊരി. 14:4
🔸തനിക്കുതാൻ ആത്മികവർദ്ധന എന്നല്ല
അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ കെട്ടുപണി ചെയ്യുന്നു, എന്നാൽ പ്രവചിക്കുന്നവൻ സഭയെ കെട്ടുപണി ചെയ്യുന്നു.
1 കൊരി. 14:10
🔸വിവിധ ഭാഷകൾ എന്നല്ല
ലോകത്തിൽ ഒരുപക്ഷേ അനേകതരം സ്വരങ്ങൾ ഉണ്ട്, ഒന്നും അർഥം ഇല്ലാത്തവയല്ല
1 കൊരി. 14:11
🔸ഭാഷ എന്നല്ല
അങ്ങനെ ഞാൻ സ്വരത്തിന്റെ പൊരുൾ അറിയുന്നില്ലെങ്കിൽ, സംസാരിക്കുന്നവന് ഞാൻ ബ ർബ്ബരൻ ആകും, സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആകും.
1 കൊരി. 14:12
🔸ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ എന്നല്ല
അങ്ങനെതന്നെ നിങ്ങളും, ആത്മാക്കളെക്കുറിച്ച് എരിവുള്ളവർ ആകയാൽ, സഭയുടെ കെട്ടുപണിക്കുവേണ്ടി മുന്തിനിൽക്കേണ്ടതിന് അന്വേഷിക്കുവിൻ.
1 കൊരി. 14:14
🔸ബുദ്ധി അഫലമായിരിക്കുന്നു എന്നല്ല
ഞാൻ അന്യഭാഷയിൽ പ്രാർഥിക്കുന്നെങ്കിൽ, എന്റെ ആത്മാവ് പ്രാർഥിക്കുന്നു, എന്നാൽ എന്റെ മനസ്സ് നിഷ്ഫലമാകുന്നു.
1 കൊരി. 14:22
🔸വിശ്വാസികൾക്കല്ല എന്നല്ല
അതിനാൽ അന്യഭാഷകൾ അടയാളമായിരിക്കുന്നത് വിശ്വസിക്കുന്നവർക്കല്ല അവിശ്വാസികൾക്കത്രേ; എന്നാൽ പ്രവചനം അടയാളമായിരിക്കുന്നത് അവിശ്വാസികൾക്കല്ല വിശ്വസിക്കുന്നവർക്കത്രേ.
1 കൊരി. 14:24
🔸പാപബോധം വരും;... എല്ലാവരാലും വിവേചിക്കപ്പെടും എന്നല്ല
എന്നാൽ എല്ലാവരും പ്രവചിക്കുന്നുവെങ്കിൽ ഏതെങ്കിലും അവിശ്വാസിയോ അറിവില്ലാത്തവനോ പ്രവേശിച്ചാൽ, അവന് എല്ലാവരാലും കുറ്റബോധം ഉണ്ടാകുകയും, അവൻ എല്ലാവരാലും പരിശോധിക്കപ്പെടുകയും ചെയ്യുന്നു;
1 കൊരി. 14:38
🔸അറിയുന്നില്ലെങ്കിൽ അറിയാതിരിക്കട്ടെ എന്നല്ല
എന്നാൽ ആരെങ്കിലും അത് അവഗണിക്കുന്നെങ്കിൽ, അവൻ അവഗണിക്കട്ടെ.