top of page

അധ്യായം

15

1 കൊരി. 15:8

🔸അകാലപ്രജപോലെയുള്ള എന്നല്ല

എല്ലാവരിലും ഒടുവിൽ അകാലപ്പിറവിയിലുള്ളവന് എന്നപോലെ, അവൻ എനിക്കും പ്രത്യക്ഷനായി.


1 കൊരി. 15:15

🔸BSI-യിൽ “ദൈവത്തിനു വിരോധമായി” എന്നു പറഞ്ഞിരിക്കുന്നത് മൂലഭാഷയിൽ ഇല്ല

മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ, ദൈവത്തെ സംബന്ധിച്ച്, അവൻ ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ ഉയിർപ്പിച്ചു എന്ന് സാക്ഷ്യപ്പെടുത്തിയതു കൊണ്ട്, ദൈവത്തിന്റെ കള്ളസാക്ഷികളായി ഞങ്ങൾ കാണപ്പെടുന്നു.


1 കൊരി. 15:24

🔸പിതാവായ ദൈവം എന്നല്ല

പിന്നെ, സകല വാഴ്ച്ചയും സകല അധികാരവും ശക്തിയും അവൻ ഇല്ലാതാക്കിയ ശേഷം, തന്റെ ദൈവത്തിനും പിതാവിനും അവൻ രാജ്യം, ഏൽപ്പിക്കുമ്പോൾ, അവസാനം.


1 കൊരി. 15:25

🔸BSI-യിൽ ദൈവം എന്നത് വിട്ടുപോയിരിക്കുന്നു. (വാ. 27, 28)

അവന്റെ സകല ശത്രുക്കളെയും ദൈവം അവന്റെ കാൽക്കീഴാക്കുവോളം അവൻ വാഴേണം.


1 കൊരി. 15:30

🔸പ്രാണഭയം എന്നല്ല

ഞങ്ങളും നാഴികതോറും ആപത്തിലാകുവാൻ തുനിയുന്നത് എന്തിന്?


1 കൊരി. 15:33

🔸ദർഭാഷണം എന്നല്ല

വഞ്ചിക്കപ്പെടാതിരിക്കുവിൻ: ദുഷ്ട കൂട്ടുകെട്ട് നല്ല സദാചാരത്തെ ദുഷിപ്പിക്കുന്നു.


1 കൊരി. 15:34

🔸നീതിക്കു നിർമ്മദരായി ഉണരുവിൻ; പാപം ചെയ്യാതിരിപ്പിൻ എന്നല്ല

നീതിയോടെ മദോന്മത്തതയിൽ നിന്ന് ഉണർന്ന് പാപം ചെയ്യാതിരിക്കുവിൻ, നിങ്ങളിൽ ചിലർ ദൈവത്തെക്കുറിച്ച് അജ്ഞരാകുന്നു. നിങ്ങൾക്ക് ലജ്ജയ്ക്കായി ഞാൻ സംസാരിക്കുന്നു.


1 കൊരി. 15:45

🔸ജീവിപ്പിക്കുന്ന ആത്മാവ് എന്നല്ല

അങ്ങനെ, “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹി ആയിത്തീർന്നു” എന്ന് എഴുതിയിരിക്കുന്നു; ഒടുക്കത്തെ ആദാം ജീവൻനൽകുന്ന ആത്മാവ് ആയിത്തീർന്നു.


1 കൊരി. 15:52

🔸രൂപാന്തരപ്പെടും എന്നല്ല

എന്നാൽ അന്ത്യ കാഹളത്തിങ്കൽ, ക്ഷണനേരത്തിൽ, കണ്ണിമയ്ക്കുള്ളിൽ, നമുക്ക് എല്ലാവർക്കും മാറ്റം വരും; കാഹളം ധ്വനിക്കുകയും മരിച്ചവർ അനശ്വരരായി ഉയിർപ്പിക്കപ്പെടുകയും നമുക്ക് മാറ്റം വരുകയും ചെയ്യും.


1 കൊരി. 15:54

🔸മരണം നീങ്ങി ജയം വന്നിരിക്കുന്നു എന്നല്ല

എപ്പോൾ ഈ നശ്വരമായത് അനശ്വരമായതിനെ ധരിക്കുകയും ഈ മർത്യമായത് അമർത്യമായതിനെ ധരിക്കുകയും ചെയ്യുമോ, അപ്പോൾ, “ജയത്തിങ്കലേക്ക് മരണം വിഴുങ്ങപ്പെട്ടു” എന്ന് എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകും.

bottom of page