top of page

അധ്യായം

2

2 കൊരി. 2:8

🔸അപേക്ഷിക്കുന്നു എന്നല്ല

അതുകൊണ്ട് അവനോടുള്ള നിങ്ങളുടെ സ്നേഹം ഉറപ്പിക്കുവാൻ ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.


2 കൊരി. 2:10

🔸ക്രിസ്തുവിന്റെ സന്നിധാനത്തിൽ എന്നല്ല

എന്നാൽ നിങ്ങൾ എന്തെങ്കിലും ക്ഷമിക്കുന്നവനോട്, ഞാനും ക്ഷമിക്കുന്നു; ഞാൻ എന്തെങ്കിലും ക്ഷമിച്ചിരിക്കുന്നെങ്കിൽ, ഞാൻ ക്ഷമിച്ചിരിക്കുന്നത് നിങ്ങൾ നിമിത്തം ക്രിസ്തു എന്ന വ്യക്തിയിലാകുന്നു.


2 കൊരി. 2:11

🔸നമ്മെ തോല്പിക്കരുതു എന്നല്ല

സാത്താൻ നമ്മെ മുതലെടുക്കാതിരിക്കേണ്ടതിനു തന്നെ, അവന്റെ ഉപായങ്ങളെ നാം അറിയാത്തവരല്ലല്ലോ.


2 കൊരി. 2:13

🔸മനസ്സിൽ എന്നല്ല

എന്റെ സഹോദരനായ തീത്തൊസിനെ കണ്ടെത്താത്തതിനാൽ, എന്റെ ആത്മാവിൽ എനിക്ക് സ്വസ്ഥത ഉണ്ടായിരുന്നില്ല; അവരിൽനിന്ന് വിടവാങ്ങിയ ശേഷം ഞാൻ മക്കെദോന്യയിലേക്ക് പുറപ്പെട്ടുപോയി.


2 കൊരി. 2:14

🔸ജയോത്സവമായി എന്നല്ല

എന്നാൽ ഞങ്ങളെ ക്രിസ്തുവിൽ എല്ലായ്‌പ്പോഴും ജയോത്സവത്തിൽ നടത്തുകയും ഞങ്ങളിലൂടെ എല്ലായിടത്തും അവന്റെ പരിജ്ഞാനത്തിന്റെ വാസന വെളിവാക്കുകയും ചെയ്യുന്ന ദൈവത്തിനു സ്തോത്രം.


2 കൊരി. 2:15

🔸രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും എന്നല്ല

ഞങ്ങൾ രക്ഷിക്കപ്പെടുന്നവരിലും നശിക്കുന്നവരിലും ദൈവത്തിന് ക്രിസ്തുവിന്റെ സൗരഭ്യം ആകുന്നു.


2 കൊരി. 2:17

🔸ദൈവവചനത്തിൽ കൂട്ടിച്ചേർക്കുന്ന എന്നല്ല

ഞങ്ങൾ ലാഭത്തിനായി ദൈവവചനത്തിൽ മായം ചേർക്കുന്ന അനേകരെപ്പോലെയല്ല; ആത്മാർഥതയോടെ, ദൈവത്തിൽനിന്ന്, ക്രിസ്തുവിൽ ദൈവമുമ്പാകെയത്രേ ഞങ്ങൾ സംസാരിക്കുന്നത്.

bottom of page