top of page

അധ്യായം

3

2 കൊരി. 3:2

🔸എഴുതിയതായി എന്നല്ല

ഞങ്ങളുടെ ഹൃദയങ്ങളിൽ കൊത്തിവച്ചിരിക്കുന്നതും, സകല മനുഷ്യരാൽ അറിഞ്ഞും വായിച്ചുമിരിക്കുന്ന ഞങ്ങളുടെ എഴുത്ത് നിങ്ങളല്ലോ.


2 കൊരി. 3:3

🔸എഴുതിയതായി എന്നല്ല

🔸ഹൃദയമെന്ന മാംസപലക എന്നല്ല

ഞങ്ങളാൽ ശുശ്രൂഷിക്കപ്പെട്ട ക്രിസ്തുവിന്റെ എഴുത്തായി നിങ്ങൾ വെളിവായിക്കൊണ്ടിരിക്കുന്നുവല്ലോ, മഷികൊണ്ടല്ല ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ തന്നെ, കൽപ്പലകകളിലല്ല മാംസഹൃദയപലകകളിൽ തന്നെ കൊത്തിവച്ചിരിക്കുന്നത്.


2 കൊരി. 3:5

🔸ദൈവത്തിന്റെ ദാനമത്രേ എന്നല്ല

ഞങ്ങളിൽനിന്നുതന്നെ എന്തെങ്കിലും കണക്കിടുവാൻ ഞങ്ങൾ പര്യാപ്തർ എന്നല്ല; ഞങ്ങളുടെ പര്യാപ്തത ദൈവത്തിൽ നിന്നത്രേ ആകുന്നു,


2 കൊരി. 3:6

🔸ആത്മാവോ ജീവിപ്പിക്കുന്നു എന്നല്ല

അവൻ ഞങ്ങളെ പുതിയ ഉടമ്പടിയുടെ ശുശ്രൂഷക്കാരായി പര്യാപ്തരാക്കിയിരിക്കുന്നു, അക്ഷരത്തിന്റെയല്ല ആത്മാവിന്റെ ശുശ്രൂഷക്കാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവൻ നൽകുന്നു.


2 കൊരി. 3:9

🔸ശിക്ഷാവിധിയുടെ ശുശ്രൂഷ  തേജസ്സാകുന്നു എങ്കിൽ എന്നല്ല

ശിക്ഷാവിധിയുടെ ശുശ്രൂഷയിൽ തേജസ്സുണ്ടെങ്കിൽ, അതിലധികമായി നീതിയുടെ ശുശ്രൂഷ തേജസ്സുകൊണ്ട് സമൃദ്ധമാകുന്നു.


2 കൊരി. 3:12

🔸പ്രാഗത്ഭ്യത്തോടെ എന്നല്ല

അതുകൊണ്ട് ഇങ്ങനെയുള്ള പ്രത്യാശ ഉള്ളതുകൊണ്ട്, ഞങ്ങൾ അധികം ധൈര്യം പ്രയോഗിക്കുന്നു,


2 കൊരി. 3:14

🔸മനസ്സു കഠിനപ്പെട്ടുപോയി എന്നല്ല

🔸BSI-യിൽ എന്ന് അവർക്ക് അനാവരണം ചെയ്യപ്പെടുന്നില്ല എന്നത് വിട്ടുപോയിരിക്കുന്നു

എന്നാൽ അവരുടെ ചിന്തകൾ കഠിനപ്പെട്ടുപോയി; പഴയ ഉടമ്പടി വായിക്കുമ്പോൾ അതേ മൂടുപടം ഇന്നുവരെയും ഇരിക്കുന്നു, ക്രിസ്തുവിൽ ആ മൂടുപടം നീങ്ങിപ്പോകുന്നു എന്ന് അവർക്ക് അനാവരണം ചെയ്യപ്പെടുന്നില്ല.


2 കൊരി. 3:17

🔸BSI-യിൽ കൂടാതെ എന്നത് വിട്ടുപോയിരിക്കുന്നു 

കൂടാതെ കർത്താവ് ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവ് എവിടെയോ, അവിടെ സ്വാതന്ത്ര്യമുണ്ട്.


2 കൊരി. 3:18

🔸നാം എന്നല്ല ( 2:15, 17; 3:6, 12; 4:1 എന്നീ വാക്യങ്ങളിൽ  പറയുന്നതുപോലെ ഇത് അപ്പൊസ്തലന്മാരെ സൂചിപ്പിക്കുന്നു)

🔸BSI-യിൽ നോക്കുകയും വിട്ടുപോയിരിക്കുന്നു

എന്നാൽ ഞങ്ങൾ എല്ലാവരും മൂടുപടം നീങ്ങിയ മുഖത്തോടെ, കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ നോക്കുകയും പ്രതിബിംബിക്കുകയും ചെയ്തുകൊണ്ട്, കർത്താവായ ആത്മാവിൽ നിന്നെന്നപോലെ, തേജസ്സിൽ നിന്ന് തേജസ്സ് പ്രാപിച്ച് അതേ സ്വരൂപത്തിലേക്ക് രൂപാന്തരപ്പെടുന്നു.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page