top of page

അധ്യായം

5

2 കൊരി. 5:1

🔸ദൈവത്തിന്റെ ദാനമായ എന്നല്ല

എന്തെന്നാൽ ഞങ്ങളുടെ ഭൗമികമായ കൂടാര ഭവനം അഴിഞ്ഞുപോയാൽ, ദൈവത്തിൽനിന്ന് ഒരു കെട്ടിടം, കൈപ്പണിയല്ലാത്ത ഒരു നിത്യഭവനം, സ്വർഗത്തിൽ ഉണ്ടെന്ന് ഞങ്ങൾ അറിയുന്നു.


2 കൊരി. 5:2-3

🔸ഈ വാക്യങ്ങൾ പ്രത്യുദ്ധാരഭാഷ്യത്തിൽ ശരിയായ ക്രമത്തിലും ഘടനയിലും പരിഭാഷപ്പെടുത്തിയിരിക്കുന്നു 

2 സ്വർഗത്തിൽ നിന്നുള്ള ഞങ്ങളുടെ ഭവനത്തെ ധരിക്കുവാൻ വാഞ്ഛിച്ചുകൊണ്ട്, ഇതിൽ ഞങ്ങൾ ഞരങ്ങുന്നു,

3 ധരിച്ചശേഷം തീർച്ചയായും ഞങ്ങൾ നഗ്നരായി കാണപ്പെടുകയില്ല.


2 കൊരി. 5:4

🔸നീങ്ങപ്പോകേണ്ടതിന് എന്നല്ല

കൂടാതെ, മർത്യമായത് ജീവനാൽ വിഴുങ്ങപ്പെടേണ്ടതിന്, ഈ കൂടാരത്തിൽ ആയിരിക്കുന്ന ഞങ്ങൾ, ധരിക്കാത്തവരായല്ല ധരിച്ചവരായത്രേ ആയിരിക്കുവാൻ ഇച്ഛിച്ചുകൊണ്ട് ഭാരപ്പെട്ട് ഞരങ്ങുന്നു.


2 കൊരി. 5:9

🔸അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു എന്നല്ല

അതുകൊണ്ട് ഭവനത്തിൽ ആയിരുന്നാലും അകലെ ആയിരുന്നാലും, അവന് സുപ്രസാദമുള്ളവർ എന്ന മാനം നേടുവാൻ ഞങ്ങൾ നിശ്ചയിച്ചിരിക്കുന്നു.


2 കൊരി. 5:13

🔸ദൈവത്തിനും എന്നല്ല

ഞങ്ങൾ സുബോധമില്ലാത്തവർ ആയിരുന്നുവെങ്കിൽ, അത് ദൈവമുമ്പാകെ ആയിരുന്നു; ഞങ്ങൾ സുബോധമുള്ളവരാകുന്നു എങ്കിൽ, അത് നിങ്ങൾക്കുവേണ്ടി ആകുന്നു.

bottom of page