top of page

അധ്യായം

11

2 കൊരി. 11:2

🔸ഏല്പിക്കുവാൻ എന്നല്ല  (എഫെ. 5:27-ലെ അതെ യവനപദം)

എന്തെന്നാൽ ഞാൻ നിങ്ങളെക്കുറിച്ച് ദൈവത്തിന്റെ തീക്ഷ്ണതയോടെ തീക്ഷ്ണതയുള്ളവനാകുന്നു; ഞാൻ ക്രിസ്തു എന്ന ഏക ഭർത്താവിന് നിങ്ങളെ നിർമലകന്യകയായി മുൻനിർത്തുവാൻ വിവാഹനിശ്ചയം ചെയ്തു.


2 കൊരി. 11:3

🔸മനസ്സ്  എന്നല്ല

എന്നാൽ സർപ്പം തന്റെ കൗശലത്താൽ ഹവ്വയെ വഞ്ചിച്ചതുപോലെ, നിങ്ങളുടെ ചിന്തകൾ ക്രിസ്തുവിനോടുള്ള ലാളിത്യത്തിലും നിർമലതയിലും നിന്ന് ഏതെങ്കിലും വിധത്തിൽ ദുഷിക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു.


2 കൊരി. 11:10

🔸ക്രിസ്തുവിന്റെ സത്യത്താണ എന്നല്ല

എന്നെക്കുറിച്ചുള്ള ഈ പ്രശംസ അഖായ പ്രദേശങ്ങളിൽ നിർത്തലാക്കപ്പെടുകയില്ല എന്നതിന്, ക്രിസ്തുവിന്റെ സത്യസന്ധത എന്നിലുണ്ട്.


2 കൊരി. 11:13-15

🔸വേഷം ധരിക്കുന്നു എന്നല്ല

13 ഇങ്ങനെയുള്ളവർ ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരിലേക്ക് തങ്ങളെത്തന്നെ മറുരൂപപ്പെടുത്തുന്ന കള്ള അപ്പൊസ്തലന്മാർ, വഞ്ചകരായ വേലക്കാർ ആകുന്നു.

14 ഒരതിശയവുമില്ല, സാത്താൻ താനും വെളിച്ചദൂതനിലേക്ക് മറുരൂപപ്പെടുന്നുവല്ലോ.

15 അതുകൊണ്ട് അവന്റെ ശുശ്രൂഷക്കാർ തങ്ങളെത്തന്നെ നീതിയുടെ ശുശ്രൂഷക്കാരായി മറുരൂപപ്പെടുത്തുന്നെങ്കിൽ വലിയ കാര്യമല്ലല്ലോ, അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കൊത്തവണ്ണം ആയിരിക്കും.


2 കൊരി. 11:26

🔸കാട്ടിലെ എന്നല്ല

പലപ്പോഴും യാത്ര ചെയ്തു, നദികളിലെ ആപത്തുകൾ, കൊള്ളക്കാരാലുള്ള ആപത്തുകൾ, എന്റെ വംശത്താലുള്ള ആപത്തുകൾ, ജാതികളാലുള്ള ആപത്തുകൾ, പട്ടണത്തിലെ ആപത്തുകൾ, മരുഭൂമിയിലെ ആപത്തുകൾ, കടലിലെ ആപത്തുകൾ, കള്ളസഹോദരന്മാരാലുള്ള ആപത്തുകൾ;


2 കൊരി. 11:28

🔸തിരക്ക് എന്നല്ല

സൂചിപ്പിക്കാത്തവ കൂടാതെ ഇതും ഉണ്ട്: ദിനംതോറും എന്റെ മേൽ ഞെരുക്കുന്ന വിചാരങ്ങളുടെ കൂട്ടമായ, സകല സഭകൾക്കും വേണ്ടിയുള്ള ഉത്കണ്ഠാപൂർവകമായ കരുതൽ.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page