അധ്യായം
12
2 കൊരി. 12:3
🔸പിന് നെ എന്ന് പറഞ്ഞുകൊണ്ടാണ് ഈ വാക്യം ആരംഭിക്കുന്നത്
പിന്നെ ഇങ്ങനെ ഒരുവനെ ഞാൻ അറിയുന്നു (ശരീരത്തിലോ ശരീരം കൂടാതെയോ എന്ന് ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു),
2 കൊരി. 12:9
🔸ആവസിക്കേണ്ടതിന് എന്നല്ല
അവൻ എന്നോട്, എന്റെ കൃപ നിനക്ക് മതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്ന് പറഞ്ഞു. അതുകൊണ്ട് ക്രിസ്തുവിന്റെ ശക്തി എന്റെമേൽ കൂടാരമടിക്കേണ്ടതിന്, ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.
2 കൊരി. 12:15
🔸ജീവനുവേണ്ടി എന്നല്ല
🔸BSI-യിൽ തീർത്തും എന്നത് വിട്ടപോയിരിക്കുന്നു
എന്നാൽ ഞാൻ നിങ്ങളുടെ ദേഹികൾ നിമിത്തം അതിസന്തോഷത്തോടെ ചെലവിടുകയും തീർത്തും ചെലവായിപ്പോകുകയും ചെയ്യും. ഞാൻ നിങ്ങളെ അത്യധികമായി സ്നേഹിക്കുന്നെങ്കിൽ, എന്നെ അൽപമായി സ്നേഹിക്കുന്നുവോ?
2 കൊരി. 12:16
🔸BSI-യിൽ എന്നാൽ അങ്ങനെ ആയിരിക്കട്ടെ! എന്നത് വിട്ടപോയിരിക്കുന്നു
എന്നാൽ അങ്ങനെ ആയിരിക്കട്ടെ! ഞാൻ നിങ്ങളെ ഭാരപ്പെടുത്തിയിട്ടില്ല; ഉപായി ആയതുകൊണ്ട് ഞാൻ നിങ്ങളെ കൗശലത്തിൽ കൈവശമാക്കി എന്ന് ചിലർ പറയുന്നുവല്ലോ.