top of page

അധ്യായം

3

ഗലാ. 3:3 

🔸ജഡംകൊണ്ടോ സമാപിക്കുന്നത് എന്നല്ല

നിങ്ങൾ ഇത്ര മൂഢരോ? ആത്മാവിനാൽ തുടങ്ങിയിട്ട്, ഇപ്പോൾ ജഡത്താലോ നിങ്ങൾ തികവു പ്രാപിക്കുന്നത്?


ഗലാ. 3:11 

🔸'നീതിമാൻ വിശ്വാസത്താൽ ജീവിക്കും' എന്നല്ല

ന്യായപ്രമാണത്താൽ ആരും ദൈവമുമ്പാകെ നീതീകരിക്കപ്പെടുന്നില്ല എന്നത് സ്പഷ്ടമാകുന്നു, എന്തുകൊണ്ടെന്നാൽ, “നീതിമാന് ജീവൻ ഉണ്ടായിരിക്കുകയും വിശ്വാസത്താൽ ജീവിക്കുകയും ചെയ്യും”;

 

ഗലാ. 3:15 

🔸ദുർബലമാക്കുക എന്നല്ല

സഹോദരന്മാരേ, ഞാൻ മനുഷ്യനൊത്തവണ്ണം സംസാരിക്കുന്നു, ഒരു മനുഷ്യന്റെ ഉടമ്പടി ആയാലും, അത് സ്ഥിരപ്പെടുത്തിയശേഷം, ആരും അതിനെ അസാധുവാക്കുകയോ അതിനോട് കൂട്ടിച്ചേർക്കുകയോ ചെയ്യുന്നില്ല.


ഗലാ. 3:17 

🔸ദുർബലമാക്കുക എന്നല്ല

ഞാൻ പറയുന്നത്: നാന്നൂറ്റിമുപ്പത് വർഷം കഴിഞ്ഞു വന്ന ന്യായപ്രമാണം, വാഗ്ദത്തത്തെ ഇല്ലാതാക്കുമാറ് ദൈവം മുമ്പ് സ്ഥിരപ്പെടുത്തിയ ഉടമ്പടിയെ അസാധുവാക്കുന്നില്ല.


ഗലാ. 3:18 

🔸BSI-യിൽ കൃപാപൂർവം എന്നത് വിട്ടുപോയിരിക്കുന്നു

അവകാശം ന്യായപ്രമാണത്താൽ എങ്കിൽ, ഇനിമേൽ അത് വാഗ്ദത്തത്താൽ അല്ല; അബ്രാഹാമിനോ ദൈവം വാഗ്ദത്തം മുഖാന്തരം കൃപാപൂർവമത്രേ നൽകിയിരിക്കുന്നത്.


ഗലാ. 3:21 

🔸ജീവിപ്പിക്കുവാൻ എന്നല്ല

അപ്പോൾ ന്യായപ്രമാണം ദൈവത്തിന്റെ വാഗ്ദത്തങ്ങൾക്ക് എതിരോ? ഒരിക്കലും അല്ല! ജീവൻ നൽകുവാൻ കഴിയുന്ന ഒരു ന്യായപ്രമാണം നൽകിയിരുന്നുവെങ്കിൽ, തീർച്ചയായും നീതി ന്യായപ്രമാണത്താൽ ആകുമായിരുന്നു.


ഗലാ. 3:28 

🔸എന്നില്ല എന്നല്ല

അവിടെ യെഹൂദനും യവനനും ഉണ്ടായിരിക്കുവാൻ കഴിയില്ല, അടിമയും സ്വതന്ത്രനും ഉണ്ടായിരിക്കുവാൻ കഴിയില്ല, പുരുഷനും സ്ത്രീയും ഉണ്ടായിരിക്കുവാൻ കഴിയില്ല; നിങ്ങൾ എല്ലാവരും ക്രിസ്തു യേശുവിൽ ഒന്നാകുന്നു.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page