top of page

അധ്യായം

4

എഫെ. 4:1 

🔸കർത്തൃസേവനിമിത്തം എന്നല്ല

ആകയാൽ കർത്താവിൽ തടവുകാരനായ ഞാൻ, നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്ക് യോഗ്യമായി നടക്കുവാൻ നിങ്ങളോട് അപേക്ഷിക്കുന്നു,


എഫെ. 4:2 

🔸അന്യോന്യം പൊറുക്കുക എന്നല്ല

സകല താഴ്മയോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ, അന്യോന്യം സ്നേഹത്തിൽ വഹിച്ചുകൊണ്ട്,


എഫെ. 4:3 

🔸ആത്മാവിന്റെ ഐക്യത എന്നല്ല

🔸സമാധാനബന്ധത്തിൽ എന്നല്ല

ആത്മാവിന്റെ ഒരുമ സമാധാനത്തിന്റെ ഏകീകരണ ബന്ധത്തിൽ കാക്കുവാൻ ശുഷ്കാന്തിയുള്ളവരായിരുന്നുകൊണ്ട് തന്നെ:


എഫെ. 4:6 

🔸 BSI-യിൽ ഉള്ളതുപോലെ ‘വ്യാപരിക്കുന്നവൻ’ എന്ന പദം യവനഭാഷയിൽ ഉപയോഗിച്ചിട്ടില്ല

എല്ലാവർക്കും മീതെയും എല്ലാവരിലൂടെയും എല്ലാവരിലും ഉള്ളവനായ, എല്ലാവരുടെയും ദൈവവും പിതാവും ഒരുവൻ.


എഫെ. 4:11 

🔸നിയമിച്ചു എന്നല്ല

അവൻതന്നെ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരും ഉപദേഷ്ടാക്കന്മാരായും നൽകി,


എഫെ. 4:12 

🔸വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും എന്നല്ല

🔸തികഞ്ഞ പുരുഷത്വവും എന്നല്ല

🔸സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും എന്നല്ല

🔸പ്രാപിക്കുവോളം എന്നല്ല

അത് നാം എല്ലാവരും വിശ്വാസത്തിന്റെയും ദൈവപുത്രനെക്കുറിച്ചുള്ള പൂർണ പരിജ്ഞാനത്തിന്റെയും ഒരുമയിലേക്ക്, പൂർണവളർച്ച പ്രാപിച്ച മനുഷ്യനിലേക്ക്, ക്രിസ്തുവിന്റെ നിറവിന്റെ വലിപ്പത്തിന്റെ അളവിലേക്ക് എത്തിച്ചേരുവോളം,


എഫെ. 4:13 

🔸ശരീരത്തിന്റെ ആത്മികവർധനയ്ക്ക് എന്നല്ല

🔸വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിന് എന്നല്ല

ക്രിസ്തുവിന്റെ ശരീരത്തിന്റെ, കെട്ടുപണിക്കായി, ശുശ്രൂഷയുടെ വേലയ്ക്കായി, വിശുദ്ധന്മാരുടെ തികവിനു വേണ്ടി ആകുന്നു,


എഫെ. 4:14 

🔸'തിരകളാൽ ഉലയുകയും' എന്നത് BSI-യിൽ വിട്ടുപോയിരിക്കുന്നു

🔸തെറ്റിച്ചു കളയുന്ന തന്ത്രങ്ങൾ എന്നല്ല

അത് നാം ഇനിമേൽ തിരകളാൽ ഉലയുകയും, തെറ്റിന്റെ വ്യവസ്ഥിതിയുടെ വീക്ഷണത്തോടെ കൗശലത്താൽ, മനുഷ്യരുടെ ഉപായത്താലുള്ള ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുകയും ചെയ്യുന്ന ശിശുക്കൾ ആകാതെ,


എഫെ. 4:15 

🔸സത്യം സംസാരിച്ചുകൊണ്ട് എന്നല്ല

🔸ക്രിസ്തു എന്ന തലയോളം എന്നല്ല

സ്നേഹത്തിൽ സത്യത്തെ മുറുകെപ്പറ്റിക്കൊണ്ട്, തലയായ ക്രിസ്തുവിലേക്കു നാം സകലത്തിലും വളരേണ്ടതിനു തന്നെ,


എഫെ. 4:16 

🔸BSI-യിൽ 'സമ്പന്ന സഹായത്തിന്റെ' എന്നത് വിട്ടുപോയിരിക്കുന്നു

🔸അതതു വ്യാപാരം എന്നല്ല

🔸വർധനയ്ക്കായി എന്നല്ല

അവനിൽനിന്ന് ശരീരം മുഴുവനും, സമ്പന്ന സഹായത്തിന്റെ സകല സന്ധിയിലൂടെയും ഓരോ അംഗത്തിന്റെ അളവിലുള്ള, വ്യാപാരത്തിലൂടെയും കൂട്ടിച്ചേർക്കപ്പെട്ടും കൂട്ടിയിണയ്ക്കപ്പെട്ടുംകൊണ്ട്, സ്നേഹത്തിൽ അതിന്റെതന്നെ കെട്ടുപണിക്കായി ശരീരത്തിന്റെ വളർച്ചയ്ക്ക് ഇടയാക്കുന്നു.


എഫെ. 4:20 

🔸യേശുവിൽ സത്യം എന്നല്ല

🔸അവനെക്കുറിച്ച് കേട്ടു എന്നല്ല

യേശുവിൽ യാഥാർഥ്യം ഉള്ളതുപോലെ നിങ്ങൾ അവനെ കേൾക്കുകയും അവനിൽ ഉപദേശിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ,


എഫെ. 4:21 

🔸ക്രിസ്തുവിനെക്കുറിച്ച് എന്നല്ല

നിങ്ങൾ ക്രിസ്തുവിനെ ഇങ്ങനെയല്ല പഠിച്ചത്,


എഫെ. 4:22 

🔸ഉപേക്ഷിക്കുക എന്നല്ല

നിങ്ങളുടെ മുമ്പിലത്തെ നടപ്പു സംബന്ധിച്ച്, വഞ്ചനയുടെ മോഹങ്ങൾക്കനുസൃതമായി ദുഷിക്കപ്പെടുന്ന, പഴയ മനുഷ്യനെ ഉരിഞ്ഞു കളയുകയും,


എഫെ. 4:23 

🔸ഉള്ളിലെ ആത്മാവ് സംബന്ധമായി എന്നല്ല

നിങ്ങളുടെ മനസ്സിന്റെ ആത്മാവിൽ പുതുക്കപ്പെടുകയും,,


എഫെ. 4:30 

🔸അവനാൽ എന്നല്ല

ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്, അവനിൽ നിങ്ങളെ, വീണ്ടെടുപ്പു നാളിനായി മുദ്രയിട്ടിരിക്കുന്നുവല്ലോ.

bottom of page