അധ്യായം
6
എഫെ. 6:2-3
🔸ഈ വാക്യങ്ങളിലെ പഴയനിയമ ഉദ്ധരണി രണ്ട് വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായതിനാൽ രണ്ടായി വേണം രേഖപ്പെടുത്തുവാൻ “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുവിൻ,” എന്നത് വാഗ്ദത്തത്തോടുകൂടിയ ആദ്യകൽപന ആകുന്നു,
6:3 “അത് നിനക്കു നന്മ ഭവിക്കേണ്ടതിനും ഭൂമിയിൽ ദീർഘകാലം ജീവിക്കേണ്ടതിനും ആകുന്നു.”
എഫെ. 6:5
🔸ദാസന്മാരേ എന്നല്ല
അടിമകളേ, ജഡപ്രകാരമുള്ള നിങ്ങളുടെ യജമാനന്മാർക്ക്, ക്രിസ്തുവിന് എന്നപോലെ, നിങ്ങളുടെ ഹൃദയത്തിന്റെ ഏകാഗ്രതയിൽ, ഭയത്തോടും വിറയലോടുംകൂടെ അനുസരണമുള്ളവർ ആകുവിൻ;
എഫെ. 6:6
🔸മനസ്സോടെ എന്നല്ല
മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാൽ അല്ല, ദേഹിയിൽനിന്ന് ദൈവഹിതം ചെയ്യുന്ന ക്രിസ്തുവിന്റെ അടിമകളെപ്പോലെയത്രേ;
എഫെ. 6:12
🔸പോരാട്ടം എന്നല്ല
എന്തെന്നാൽ നമ്മുടെ മൽപ്പിടുത്തം ജഡരക്തത്തിന് എതിരെയല്ല, വാഴ്ച്ചകൾക്കും, അധികാരങ്ങൾക്കും, ഈ അന്ധകാരത്തിന്റെ ലോകാധിപതികൾക്കും, സ്വർഗീയങ്ങളിലെ ദുഷ്ടാത്മസേനകൾക്കും എതിരെ ആകുന്നു.
എഫെ. 6:13
🔸എതിർക്കുവാൻ എന്നല്ല
അതുകൊണ്ട് ദുഷ്ട നാളിൽ ചെറുത്തുനിൽക്കുവാനും, സകലതും ചെയ്തശേഷം നിങ്ങൾക്കു നിൽക്കുവാനും കഴിയേണ്ടതിന്, ദൈവത്തിന്റെ സർവായുധവർഗം എടുക്കുവിൻ.
എഫെ. 6:17
🔸ദൈവവചനം എന്ന ആത്മാവിന്റെ വാൾ എന്നല്ല
രക്ഷയുടെ ശിരസ്ത്രവും ആത്മാവിന്റെ വാളും കൈക്കൊള്ളുവിൻ, ആ ആത്മാവ് ദൈവവചനം ആകുന്നു,