അധ്യായം
1
ഫിലി. 1:1
🔸സകല വിശുദ്ധന്മാർക്കും അധ്യക്ഷന്മാർക്കും ശുശ്രൂഷകർക്കും എന്നല്ല
ക്രിസ്തു യേശുവിന്റെ അടിമകളായ പൗലൊസും തിമൊഥെയൊസും, ഫിലിപ്പിയിൽ ക്രിസ്തു യേശുവിലുള്ള മേൽവിചാരകന്മാരോടും, സഭാസേവകരോടുംകൂടെ എല്ലാ വിശുദ്ധന്മാർക്കും എഴുതുന്നത്:
ഫിലി. 1:2
🔸ക്രിസ്തുയേശു എന്നല്ല
നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശു ക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
ഫിലി. 1:3-6
🔸പ്രത്യദ്ധാര ഭാഷ്യത്തിൽ യവന ഭാഷയുടെ ക്രമത്തെ പിന്തുടരുന്നു
ഫിലി. 1:7
🔸BSI-യിൽ ഉള്ളതുപോലെ കൃപയിൽ എനിക്കു കൂട്ടാളികളായ നിങ്ങളെ ഒക്കെയും എന്റെ ബന്ധനങ്ങളിലും...എന്നല്ല പകരം കൃപയിൽ എന്നത് ചങ്ങലകളിലും... സ്ഥിരീകരണത്തിലും ഉള്ള കൃപയാണ്
🔸ഞാൻ എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കകൊണ്ട്
എന്റെ ചങ്ങലകളിലും സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും നിങ്ങൾ എല്ലാവരും എന്നോടുകൂടെ കൃപയുടെ സഹപങ്കാളികൾ ആയതിനാൽ, നിങ്ങളുടെ ഹൃദയത്തിൽ ഞാൻ ഉള്ളതുകൊണ്ട് നിങ്ങൾ എല്ലാവരെയും കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത് എനിക്ക് ന്യായമല്ലോ.
ഫിലി. 1:8
🔸ആർദ്രതയോടെ എന്നല്ല
ക്രിസ്തു യേശുവിന്റെ അന്തർഭാഗങ്ങളിൽ നിങ്ങൾ എല്ലാവരെയും ഞാൻ എത്ര വാഞ്ഛിക്കുന്നു എന്നതിന് ദൈവം എന്റെ സാക്ഷി.
ഫിലി. 1:12
🔸സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായി എന്നല്ല
സഹോദരന്മാരേ, എന്നെ സംബന്ധിച്ച കാര്യങ്ങൾ സുവിശേഷത്തിന്റെ മുന്നേറ്റത്തിനായി ഭവിച്ചിരിക്കുന്നു എന്ന് നിങ്ങൾ അറിയുവാൻ ഞാൻ ആഗ്രഹിക്കുന്നു,
ഫിലി. 1:19
🔸BSI-യിൽ ധാരാളമായ എന്ന വാക്ക് വിട്ടുപോയിരിക്കുന്നു
നിങ്ങളുടെ അപേക്ഷയാലും യേശു ക്രിസ്തുവിന്റെ ആത്മാവിന്റെ ധാരാളമായ സഹായത്താലും ഇത് എനിക്ക് രക്ഷയ്ക്കായി ഭവിക്കും എന്നു ദൈവവ്യവസ്ഥയ്ക്കൊത്തവണ്ണം ഞാൻ അറിയുന്നു,
(ദൈവവ്യവസ്ഥയ്ക്കൊത്തവണ്ണം എന്ന വാക്ക് തെറ്റായ് കടന്നുകൂടിയതാണ്, അതിനാൽ അത് മായ്ച്ചു കളയുക)
ഫിലി. 1:27
🔸സുവിശേഷത്തിന്റെ വിശ്വാസത്തിനായി എന്നല്ല
ഞാൻ വന്ന് നിങ്ങള െ കണ്ടിട്ടോ അസന്നിഹിതനായിരുന്നിട്ടോ, നിങ്ങൾ ഏക ആത്മാവിൽ, ഏക ദേഹിയോടെ സുവിശേഷത്തിന്റെ വിശ്വാസത്തോട് ചേർന്ന് ഒന്നിച്ച് പരിശ്രമിച്ചുകൊണ്ട് എതിരാളികളാൽ ഒന്നിലും ഭയപ്പെടാതെ ഉറച്ചുനിൽക്കുന്നു എന്ന് നിങ്ങളെക്കുറിച്ച് കേൾക്കേണ്ടതിന്, ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമാംവണ്ണം നടക്കുക മാത്രം ചെയ്യുക;