top of page

അധ്യായം

2

ഫിലി. 2:2 

🔸ഏകമനസ്സുള്ളരായി എന്നല്ല 

നിങ്ങൾ ഒരേ കാര്യം ചിന്തിച്ച്, ഒരേ സ്നേഹം ഉള്ളവരായി, ദേഹിയിൽ ചേർന്ന്, ഒരു കാര്യം ചിന്തിച്ചുകൊണ്ട്,


ഫിലി. 2:3 

🔸ദുരഭിമാനം എന്നല്ല 

🔸താഴ്മയോടെ എന്നല്ല 

സ്വാർഥമോഹത്താലോ വ്യർഥമഹത്വത്താലോ ഒന്നും ചെയ്യാതെ, തങ്ങളെക്കാൾ മറ്റുള്ളവർ അധികം ശ്രേഷ്ഠർ എന്ന് മനസ്സിന്റെ താഴ്മയിൽ അന്യോന്യം കരുതിക്കൊണ്ട്,


ഫിലി. 2:5 

🔸ഭാവം എന്നല്ല 

ക്രിസ്തു യേശുവിലുള്ള അതേ മനസ്സ് നിങ്ങളിലും ഉണ്ടായിരിക്കട്ടെ,


ഫിലി. 2:6 

🔸 BSI-യിൽ ‘ഒരു നിധിയായി’  എന്നത് വിട്ടുപോയിരിക്കുന്നു

അവൻ ദൈവരൂപത്തിൽ നിലനിൽക്കെ, ദൈവത്തോട് സമനായിരിക്കുന്നത് പിടിച്ചു വയ്ക്കുവാനുള്ള ഒരു നിധിയായി കരുതാതെ,


ഫിലി. 2:7 

🔸ദാസരൂപം എന്നല്ല 

തന്നെത്താൻ ഒഴിച്ച്, അടിമരൂപം എടുത്ത്, മനുഷ്യ, സാദൃശ്യത്തിലായിത്തീർന്ന്,


ഫിലി. 2:11 

🔸BSI-യിൽ പരസ്യമായി എന്നത് വിട്ടുപോയിരിക്കുന്നു

എല്ലാ നാവും യേശു ക്രിസ്തു കർത്താവ് എന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി പരസ്യമായി ഏറ്റുപറയേണ്ടതിനും ആകുന്നു.


ഫിലി. 2:12 

🔸പ്രവർത്തിക്കുക എന്നല്ല 

അതിനാൽ എന്റെ പ്രിയരേ, നിങ്ങൾ എപ്പോഴും അനുസരിച്ചതുപോലെ, എന്റെ സാന്നിധ്യത്തിൽ മാത്രമല്ല അതിലുപരി ഇപ്പോൾ എന്റെ അസാന്നിധ്യത്തിലും, ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ സ്വന്തം രക്ഷയെ പുറപ്പെടുവിക്കുവിൻ.


ഫിലി. 2:13 

🔸പ്രവർത്തിക്കുന്നത് എന്നല്ല 

എന്തെന്നാൽ തന്റെ സുപ്രസാദത്തിനു വേണ്ടി ഇച്ഛിക്കുന്നതിനും പ്രവർത്തിക്കുന്നതിനും നിങ്ങളിൽ വ്യാപരിക്കുന്നവൻ ദൈവമാകുന്നു.


ഫിലി. 2:15 

🔸പ്രമാണിച്ചുകൊണ്ട് എന്നല്ല 

ജീവന്റെ വചനത്തെ അവരുടെ മുമ്പാകെ വച്ചുകൊണ്ട് നിങ്ങൾ ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു,


ഫിലി. 2:17 

🔸വിശ്വാസം എന്ന യാഗം അർപ്പിക്കുന്ന ശുശ്രൂഷയിൽ എന്നല്ല 

🔸രക്തം എന്നല്ല 

എന്നാൽ നിങ്ങളുടെ വിശ്വാസ യാഗത്തിനും സേവനത്തിനും മേൽ പാനീയ യാഗമായി ഞാൻ ഒഴിക്കപ്പെടുന്നെങ്കിൽ കൂടി, ഞാൻ സന്തോഷിക്കുന്നു, നിങ്ങൾ എല്ലാവരോടുംകൂടെ ഞാൻ സന്തോഷിക്കുന്നു.


ഫിലി. 2:20 

🔸തുല്യചിത്തൻ എന്നല്ല 

നിങ്ങളെ സംബന്ധിക്കുന്നതിൽ പരമാർഥമായി കരുതുവാൻ സമ-ദേഹിയുള്ളവനായി എനിക്ക് ആരുമില്ലല്ലോ;


ഫിലി. 2:21 

🔸യേശു ക്രിസ്തുവിന്റെ എന്നല്ല 

ക്രിസ്തു യേശുവിന്റെ കാര്യങ്ങളല്ല സ്വന്തം കാര്യങ്ങളത്രേ എല്ലാവരും അന്വേഷിക്കുന്നത്.


ഫിലി. 2:22 

🔸സിദ്ധത എന്നല്ല 

എന്നാൽ ഒരു മകൻ അപ്പനോട് എന്നപോലെ സുവിശേഷത്തിങ്കലേക്ക് അവൻ എന്നോടുകൂടെ സേവിച്ചു എന്ന അവന്റെ അംഗീകാര്യതയെ നിങ്ങൾ അറിയുന്നുവല്ലോ.


ഫിലി. 2:28 

🔸അധികം ജാഗ്രതയോടെ എന്നല്ല 

അതുകൊണ്ട് അവനെ വീണ്ടും കാണുമ്പോൾ, നിങ്ങൾ സന്തോഷിക്കേണ്ടതിനും എന്റെ ദുഃഖം അൽപ്പം കുറയേണ്ടതിനും, ഞാൻ വളരെ ഉൽസാഹത്തോടെ അവനെ അയച്ചിരിക്കുന്നു.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page