top of page

അധ്യായം

3

ഫിലി. 3:1 

🔸ഉറപ്പാകുന്നു എന്നല്ല 

ഒടുവിൽ എന്റെ സഹോദരന്മാരേ, കർത്താവിൽ സന്തോഷിക്കുവിൻ. അതേ കാര്യം തന്നെ നിങ്ങൾക്ക് എഴുതുവാൻ എനിക്ക് മടുപ്പില്ല, എന്നാൽ നിങ്ങൾക്ക് അത് സുരക്ഷയാകുന്നു.


ഫിലി. 3:3 

🔸ആരാധിക്കുക എന്നല്ല 

നാം ആകുന്നു പരിച്ഛേദനക്കാർ, ദൈവാത്മാവിനാൽ സേവിക്കുന്നവരും ക്രിസ്തു യേശുവിൽ പ്രശംസിക്കുന്നവരും ജഡത്തിൽ ആശ്രയമില്ലാത്തവരുമായ നാം തന്നെ,


ഫിലി. 3:6 

🔸അനിന്ദ്യൻ എന്നല്ല 

തീക്ഷ്ണത സംബന്ധിച്ച് സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലുള്ള നീതി സംബന്ധിച്ച് നിർദോഷി.


ഫിലി. 3:9 

🔸ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി എന്നല്ല 

അവനിൽ കാണപ്പെടേണ്ടതിനും, ന്യായപ്രമാണത്തിൽ നിന്നുള്ള എന്റെ സ്വന്ത നീതിയല്ല, ക്രിസ്തുവിലുള്ള വിശ്വാസം മുഖാന്തരം, വിശ്വാസത്തെ ആധാരമാക്കി ദൈവത്തിൽ നിന്നുള്ള നീതി ഉണ്ടായിട്ട്,


ഫിലി. 3:11 

🔸പുനരുത്ഥാനം എന്നല്ല 

മരിച്ചവരിൽ നിന്നുള്ള വിശേഷ പുനരുത്ഥാനം ഞാൻ എങ്ങനെയെങ്കിലും പ്രാപിക്കേണ്ടതിന്, അവൻ നിമിത്തം ഞാൻ സകലത്തിന്റെയും നഷ്ടം സഹിച്ച് അവ ചവറെന്ന് എണ്ണുന്നു.


ഫിലി. 3:16 

🔸പരിജ്ഞാനത്തെ എന്നല്ല 

എന്നിരുന്നാലും നാം പ്രാപിച്ചിടത്തോളം, അതേ തത്ത്വത്താൽ നമുക്ക് നടക്കാം.


ഫിലി. 3:20 

🔸BSI-യിൽ ആകാംക്ഷയോടെ എന്ന വാക്ക് വിട്ടുപോയിരിക്കുന്നു

നമ്മുടെ പൗരത്വമോ സ്വർഗത്തിൽ ആകുന്നു, അവിടെനിന്ന് രക്ഷകനായ കർത്താവായ യേശു ക്രിസ്തുവിനെ നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു,

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page