അധ്യായം
4
ഫിലി. 4:3
🔸ഇണയാളിയായുള്ളോവേ എന്നല്ല
അതെ, സാക്ഷാൽ കൂട്ടുനുകക്കാരാ, അവർ എന്നോടും ക്ലേമന്തിനോടും ജീവപുസ്തകത്തിൽ പേരുള്ള ശേഷമുള്ള എന്റെ കൂട്ടുവേലക്കാരോടുംകൂടെ സുവിശേഷത്തിൽ പൊരുതിയതിനാൽ, അവരെ തുണയ്ക്കണമെന്ന് നിന്നോടും ഞാൻ ആവശ്യപ്പെടുന്നു,
ഫിലി. 4:5
🔸സൗമ്യത എന്നല്ല
🔸കർത്താവ് വരുവാൻ എന്നല്ല
നിങ്ങളുടെ സംയമനം എല്ലാ മനുഷ്യരും അറിയട്ടെ, കർത്താവ് സമീപമുണ്ട്.
ഫിലി. 4:12
🔸എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു എന്നല്ല
താഴ്ച്ചയിൽ ആയിരിക്കുവാൻ എനിക്കറിയാം, സമൃദ്ധിയിൽ ആയിരിക്കുവാനും എനിക്കറിയാം; നിറഞ്ഞിരിക്കുവാനും വിശന്നിരിക്കുവാനും, സമൃദ്ധിയിലായിരിക്കുവാനും ബുദ്ധിമുട്ടിലായിരിക്കുവാനും, ഓരോന്നിലും എല്ലാറ്റിലും ഞാൻ രഹസ്യം പഠിച്ചിരിക്കുന്നു.
ഫിലി. 4:13
🔸ശക്തനാക്കുന്നവൻ മുഖാന്തരം എന്നല്ല
എന്നെ, ശക്തനാക്കുന്നവനിൽ സകലവും ചെയ്യുവാൻ ഞാൻ പ്രാപ്തനാകുന്നു.
ഫിലി. 4:22
🔸അരമനയിലുള്ളവർ എന്നല്ല
എല്ലാ വിശുദ്ധന്മാരും, വിശേഷാൽ കൈസരുടെ ഭവനക്കാരിൽ നിന്നുള്ളവരും, നിങ്ങളെ വന്ദനം ചെയ്യുന്നു.