അധ്യായം
2
കൊലൊ. 2:2
🔸സ്നേഹത ്തിൽ ഏകീഭവിച്ച് എന്നല്ല
🔸വിവേകപൂർണതയുടെ സമ്പത്ത് എന്നല്ല
അവരുടെ ഹൃദയങ്ങൾക്ക് ആശ്വാസം ഉണ്ടാകേണ്ടതിനും, അവർ സ്നേഹത്തിൽ കൂട്ടിയിണയ്ക്കപ്പെട്ടും, ഗ്രാഹ്യത്തിന്റെ പൂർണ നിശ്ചയത്തിന്റെ സകല സമ്പത്തോളം, ക്രിസ്തു എന്ന ദൈവമർമത്തിന്റെ പൂർണ പരിജ്ഞാനത്തോളം എത്തുവാനുമായി, എത്ര വലിയ പോരാട്ടം എനിക്കുണ്ടെന്ന് നിങ്ങൾ അറിയുവാൻ ഞാൻ ഇച്ഛിക്കുന്നു.
കൊലൊ. 2:5
🔸ആത്മാവുകൊണ്ട് എന്നല്ല
🔸വിശ്വാസത്തിന്റെ സ്ഥിരത എന്നല്ല
എന്തെന്നാൽ ജഡത്തിൽ ഞാൻ അസന്നിഹിതൻ എങ്കിലും, ആത്മാവിൽ നിങ്ങളോടു കൂടെയുള്ളവനായി, നിങ്ങളുടെ ക്രമവും ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസത്തിന്റെ ഉറച്ച അടിസ്ഥാനവും കണ്ട് സന്തോഷിക്കുന്നു.
കൊലൊ. 2:6
🔸അവന്റെ കൂട്ടായ്മയിൽ നടപ്പിൻ എന്നല്ല
ആകയാൽ നിങ്ങൾ യേശു കർത്താവായ, ക്രിസ്തുവിനെ കൈക്കൊണ്ടതുപോലെ, അവനിൽ നടക്കുവിൻ,
കൊലൊ. 2:7
🔸ആത്മികവർധന പ്രാപിച്ച് എന്നല്ല
അവനിൽ വേരൂന്നി പണിയപ്പെട്ടുകൊണ്ട്, നിങ്ങളെ ഉപദേശിച്ചതുപോലെ വിശ്വാസത്തിൽ ഉറച്ചും, സ്തോത്രത്തിൽ വർധിച്ചുംകൊണ്ട് തന്നെ.
കൊലൊ. 2:9
🔸ദൈവത്തിന്റെ സർവസമ്പൂർണത എന്നല്ല
അവനിലല്ലോ ദൈവത്വത്തിന്റെ സകല നിറവും ദേഹരൂപമായി വസിക്കുന്നത്,
കൊലൊ. 2:12
🔸ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള എന്നല്ല
സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും, അതിൽ അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിന്റെ വ്യാപാരത്തിന്റെ വിശ്വാസം മുഖാന്തരം അവനോടുകൂടെ ഉയിർപ്പിക്കപ്പെടുകയും ചെയ്തു.
കൊലൊ. 2:13
🔸നമ്മുടെ എല്ലാ അതിക്രമങ്ങളും നമ്മോട് ക്ഷമിച്ചശേഷം എന്ന ഭാഗം ‘അവനോടുകൂടെ അവൻ ജീവിപ്പിച്ചു’ എന്നതിനു മുമ്പു വേണം വരാൻ. BSI–യിൽ ഉള്ളതുപോലെ വാക്യ 14-ൽ അല്ല വരേണ്ടത്
നിങ്ങളോ, നിങ്ങളുടെ അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമത്തിലും മരിച്ചവരെങ്കിലും, നമ്മുടെ എല്ലാ അതിക്രമങ്ങളും നമ്മോട് ക്ഷമിച്ചശേഷം, അവനോടുകൂടെ അവൻ ജീവിപ്പിച്ചു;
കൊലൊ. 2:15
🔸ആയുധവർഗം വെപ്പിച്ച് എന്നല്ല
വാഴ്ച്ചകളെയും അധികാരങ്ങളെയും ഉരിഞ്ഞുകളഞ്ഞ്, ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി, അവൻ അവരെ പരസ്യമായ കാഴ്ച്ചയാക്കി.
കൊലൊ. 2:19
🔸ചൈതന്യം ലഭിച്ചും എന്നല്ല
🔸ഏകീഭിച്ചും എന്നല്ല
🔸ദൈവികമായ വളർച്ച എന്നല്ല
തലയെ മുറുകെപ്പിടിക്കാതെ തന്നെ. അവനിൽ നിന്നല്ലോ ശരീരം മുഴുവൻ, സന്ധികളും ഞരമ്പുകളും മുഖാന്തരം സമ്പന്ന സഹായം ലഭിച്ചും കൂട്ടിയിണയ്ക്കപ്പെട്ടും കൊണ്ട്, ദൈവത്തിന്റെ വളർച്ചയാൽ വളരുന്നത്.