top of page

അധ്യായം

3

കൊലൊ. 3:2 

🔸ചിന്തിപ്പിൻ എന്നല്ല 

ഭൂമിയിലുള്ള കാര്യങ്ങളിലല്ല, ഉയരത്തിലുള്ള കാര്യങ്ങളിൽ മനസ്സുറപ്പിക്കുവിൻ.


കൊലൊ. 3:6 

🔸അനുസരണകെട്ടവരുടെ എന്നല്ല 

ഈ വക നിമിത്തം ദൈവക്രോധം അനുസരണക്കേടിന്റെ പുത്രന്മാരുടെ മേൽ വരുന്നു;


കൊലൊ. 3:11 

🔸എന്നുമില്ല എന്നല്ല 

🔸എല്ലാവരിലും എല്ലാം എന്നല്ല 

അവിടെ യവനനും യെഹൂദനും, പരിച്ഛേദനയും അഗ്രചർമവും, ബർബ്ബരൻ, ശകൻ, അടിമ, സ്വതന്ത്രൻ എന്നിവർ ഉണ്ടായിരിക്കുവാൻ കഴിയില്ല, ക്രിസ്തുവത്രേ എല്ലാവരും ആകുന്നു, എല്ലാവരിലും ആകുന്നു.


കൊലൊ. 3:15 

🔸ഹൃദയങ്ങളിൽ വാഴട്ടെ എന്നല്ല 

ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ തീർപ്പുകൽപ്പിക്കട്ടെ, അതിലേക്കല്ലോ നിങ്ങളെ ഏക ശരീരത്തിൽ വിളിച്ചത്; നന്ദിയുള്ളവരായും ഇരിക്കുവിൻ.


കൊലൊ. 3:16 

🔸BSI-യിൽ ‘സമ്പന്നമായി’  എന്നത് വിട്ടുപോയിരിക്കുന്നു

സങ്കീർത്തനങ്ങളാലും ഗീതങ്ങളാലും ആത്മിക ഗാനങ്ങളാലും അന്യോന്യം ഉപദേശിച്ചും പ്രബോധിപ്പിച്ചും, നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു കൃപയോടെ പാടിയും, ക്രിസ്തുവിന്റെ വചനം സകല ജ്ഞാനത്തിലും സമ്പന്നമായി നിങ്ങളിൽ വസിക്കട്ടെ.


കൊലൊ. 3:20 

🔸കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ എന്നില്ല

മക്കളേ, എല്ലാറ്റിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുവിൻ, ഇത് കർത്താവിൽ സുപ്രസാദകരമല്ലോ.


കൊലൊ. 3:23 

🔸മനസ്സോടെ എന്നല്ല 

നിങ്ങൾ എന്ത് ചെയ്താലും മനുഷ്യർക്കല്ല കർത്താവിന് എന്നപോലെ ദേഹിയിൽനിന്ന് പ്രവർത്തിക്കുവിൻ,

bottom of page