അധ്യായം
1
1 തിമൊ. 1:4
🔸വിശ്വാസം എന്ന ദൈവവ്യവസ്ഥ എന്നല്ല
🔸തർക്കങ്ങൾ എന്നല്ല
വിശ്വാസത്തിലുള്ള ദൈവവ്യവസ്ഥയെക്കാൾ ചോദ്യംചെയ്യലുകൾ ഉളവാക്കുന്ന കെട്ടുകഥകൾക്കും അന്തമില്ലാത്ത വംശാവലികൾക്കും ശ്രദ്ധ കൊടുക്കരുതെന്നും ആജ്ഞാപിക്കേണ്ടതിന് നീ എഫെസൊസിൽ തുടരുവാൻ ഞാൻ നിന്നെ പ്രബോധിപ്പിച്ചതു പോലെ തന്നെ.
1 തിമൊ. 1:6
🔸വിട്ടുമാറി എന്നല്ല
ഇവയിൽ നിന്ന് ചിലർ, ലക്ഷ്യം തെറ്റി, വ്യർഥ സംസാരത്തിലേക്കു തിരിഞ്ഞുപോയിരിക്കുന്നു,
1 തിമൊ. 1:7
🔸ധർമോപദേഷ്ടകന്മാർ എന്നല്ല
അവർ പറയുന്നതോ നിശ്ചയമായി ഉറപ്പിക്കുന്നതോ ആയ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നില്ലെങ്കിലും, ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാക്കന്മാരാകുവാൻ വാഞ്ഛിക്കുന്നു.
1 തിമൊ. 1:11
🔸 ‘വാഴ്ത്തപ്പെട്ടവനായ ദൈവത്തിന്റെ തേജസ്സിന്റെ സുവിശേഷം’ എന്നത് പത്ഥ്യോപദേശത്തോടു ചേർത്തു വേണം വരുവാൻ
എന്നെ ഭരമേൽപ്പിച്ച, വാഴ്ത്തപ്പെട്ടവനായ ദൈവത്തിന്റെ തേജസ്സിന്റെ, സുവിശേഷത്തിനൊത്തവണ്ണം, പത്ഥ്യോപദേശത്തിനു വിപരീതമായുള്ള മറ്റേതു കാര്യത്തിനുമത്രേ നടപ്പാക്കിയിരിക്കുന്നത്.
1 തിമൊ. 1:16
🔸നിത്യജീവനായിക്കൊണ്ട് തന്നിൽ എന്നല്ല
🔸ദൃഷ്ടാന്തം എന്നല്ല
എന്നാൽ നിത്യജീവങ്കലേക്ക് അവന്മേൽ വിശ്വസിക്കുവാനിരിക്കുന്നവർക്ക് ഒരു മാതൃകയ്ക്കായി യേശു ക്രിസ്തു തന്റെ സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ പ്രദർശിപ്പിക്കേണ്ടതിന് എന്നോടു കരുണ കാണിച്ചു.
1 തിമൊ. 1:19
🔸നല്ല മനസ്സാക്ഷിയെ എന്നല്ല
🔸വിശ്വാസക്കപ്പൽ തകർന്നുപോയി എന്നല്ല
വിശ്വാസവും നല്ല മനസ്സാക്ഷിയും പിടിച്ചുകൊള്ളുക, ചിലർ ഇവയെ തള്ളിക്കളഞ്ഞ്, വിശ്വാസം സംബന്ധിച്ച് കപ്പൽച്ചേതം സംഭവിച്ചവരായിത്തീർന്നു;
1 തിമൊ. 1:20
🔸പഠിക്കേണ്ടതിന് എന്നല്ല
അവരിൽ ഹുമനയൊസും അലെക്സന്തരും ഉൾപ്പെടുന്നു, അവർ ദൂഷണം പറയാതിരിക്കുവാൻ ശിക്ഷണം ഏൽക്കേണ്ടതിന് ഞാൻ അവരെ സാത്താന് ഏൽപ്പിച്ചുകൊടുത്തിരിക്കുന്നു.