അധ്യായം
5
1 തിമൊ. 5:2
🔸പൂർണ നിർമലതയിൽ എന്നല്ല
പ്രായമേറിയ സ്ത്രീകളെ അമ്മമാരെപ്പോലെയും, ഇളയ സ്ത്രീകളെ സകല നിർമലതയിൽ സഹോദരിമാരെപ്പോലെയും പ്രബോധിപ്പിക്കുക.
1 തിമൊ. 5:6
🔸കാമുകിയായവൾ എന്നല്ല
എന്നാൽ തന്നെത്താൻ സുഖഭോഗത്തിനു നൽകുന്നവൾ ജീവിക്കുമ്പോൾ തന്നെ മരിച്ചവൾ ആകുന്നു.
1 തിമൊ. 5:11
🔸ക്രിസ്തുവിനു വിരോധമായി എന്നല്ല
എന്നാൽ ഇളയ വിധവമാരെ ഒഴിവാക്കുക; അവർ ക്രിസ്തുവിനെ അവഗണിച്ച് തങ്ങളുടെ അഭിനിവേശങ്ങളെ പിൻപറ്റുമ്പോൾ, വിവാഹം കഴിക്കുവാൻ ഇച്ഛിക്കുന്നു,
1 തിമൊ. 5:12
🔸വിശ്വാസം എന്നല്ല
അവർ തങ്ങളുടെ ആദ്യ പ്രതിജ്ഞ തള്ളിക്കളഞ്ഞതിനാൽ അവർക്ക് ശിക്ഷാവിധിയുണ്ട്.
1 തിമൊ. 5:13
🔸മിനെക്കെടുവാൻ എന്നല്ല
അതേസമയം അവർ ഭവനം ഭവനം തോറും ചുറ്റിത്തിരിഞ്ഞ് നിഷ്ക്രിയരായിരിക്കുവാൻ പഠിക്കുന്നു; അവർ നിഷ്ക്രിയർ മാത്രമല്ല, അരുതാത്തത് സംസാരിച്ചുകൊണ്ട് പരദൂഷണം പറയുന്നവരും പരകാര്യതൽപരരുമത്രേ.
1 തിമൊ. 5:17
🔸ഭരിക്കുന്ന എന്നല്ല
നന്നായി നേതൃത്വമെടുക്കുന്ന മൂപ്പന്മാർ, വിശേഷാൽ വചനത്തിലും ഉപദേശത്തിലും അധ്വാനിക്കുന്നവർ ഇരട്ടി മാനത്തിന് യോഗ്യരായി എണ്ണപ്പെടട്ടെ.
1 തിമൊ. 5:21
🔸സിദ്ധാന്തം എന്നല്ല
നീ പക്ഷപാതപരമായ രീതിയിൽ ഒന്നും ചെയ്യാതെ, ഇവയെ മുൻവിധി കൂടാതെ പാലിക്കണമെന്ന് ഞാൻ ദൈവത്തിനും ക്രിസ്തു യേശുവിനും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാർക്കും മുമ്പാകെ ഗൗരവത്തോടെ നിന്നോട് ആജ്ഞാപിക്കുന്നു.