അധ്യായം
6
1 തിമൊ. 6:1
🔸ഉപദേശവും എന്നല്ല
നുകത്തിൻ കീഴിൽ അടിമകൾ ആയിരിക്കുന്നവരൊക്കെയും, ദൈവനാമവും ഞങ്ങളുടെ ഉപദേശവും ദുഷിക്കപ്പെടാതിരിക്കേണ്ടതിന് തങ്ങളുടെ സ്വന്തം യജമാനന്മാരെ സകല ബഹുമാനത്തിനും യോഗ്യരായി കരുതണം.
1 തിമൊ. 6:4
🔸തർക്കങ്ങൾ എന്നല്ല
🔸ഭ്രാന്തു പിടിച്ചിരിക്കുന്നു എന്നല്ല
അവൻ ഒന്നും ഗ്രഹിക്കാതെ, നിഗളത്താൽ കുരുടനാക്കപ്പെട്ട്, ചോദ്യംചെയ്യലുകളാലും വാഗ്വാദങ്ങളാലും രോഗം പിടിച്ചിരിക്കുന്നു, അവയിൽ നിന്ന് അസൂയ, പോര്, ദൂഷണങ്ങൾ, ദുശങ്കകൾ,
1 തിമൊ. 6:5
🔸BSI-യിൽ “ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു” എന്നത് “ദുർബുദ്ധികളും സത്യത്യാഗികളും” എന്നതിനു മുമ്പു വേണം വരുവാൻ
ദൈവികത ആദായത്തിന് ഒരു ഉപാധി എന്നു കരുതിക്കൊണ്ട്, മനസ്സിൽ മലിനപ്പെടുകയും സത്യത്തെ നഷ്ടപ്പെടുത്തുകയും ചെയ്ത മനുഷ്യരുടെ നിരന്തരമായ കലഹങ്ങൾ എന്നിവ പുറപ്പെട്ടു വരുന്നു.
1 തിമൊ. 6:8
🔸ഉടുപ്പാൻ എന്നല്ല
എന്നാൽ ഭക്ഷണവും മറയുമുണ്ടെങ്കിൽ, ഇവ കൊണ്ട് നാം സംതൃപ്തരായിരിക്കും.
1 തിമൊ. 6:10
🔸മൂലമല്ലോ എന്നല്ല
എന്തെന്നാൽ ദ്രവ്യാഗ്രഹം സകല തിന്മകളുടെയും ഒരു വേരാകുന്നു, അതിനാൽ ചിലർ, പണത്തിനു പിന്നാലെ കാംക്ഷിച്ചുകൊണ്ട്, വിശ്വാസത്തിൽനിന്നു വ്യതിചലിപ്പിക്കപ്പെടുകയും നിരവധി വേദനകൾ കൊണ്ട് തങ്ങളെത്തന്നെ
1 തിമൊ. 6:13
🔸സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും എന്നല്ല
സകല കാര്യങ്ങളെയും ജീവനിൽ പരിപാലിക്കുന്ന ദൈവത്തിനും, പൊന്തിയൊസ് പീലാത്തൊസിനു മുമ്പാകെ നല്ല ഏറ്റുപറയൽ സാക്ഷ്യപ്പെടുത്തിയ ക്രിസ്തു യേശുവിനും മുമ്പാകെ,
1 തിമൊ. 6:20
🔸BSI-യിൽ ഇങ്ങനെ വരണമായിരുന്നു, “ഭക്തിവിരുദ്ധമായ വ്യർഥാലാപകങ്ങളെയും ജ്ഞാനം എന്ന് വ്യാജമായി പേർ പറയുന്നതിന്റെ തർക്കസൂത്രങ്ങളെയും ഒഴിഞ്ഞുനിന്ന് ഉപനിധിയെ കാത്തുകൊൾക.” എന്നല്ല
അല്ലയോ തിമൊഥെയൊസേ, അശുദ്ധമായ വ്യർഥ ജൽപ്പനങ്ങളിൽ നിന്നും പരിജ്ഞാനമെന്ന് കളവായി പറയപ്പെടുന്ന എതിർപ്പുകളിൽ നിന്നും തിരിഞ്ഞുമാറി, നിക്ഷേപത്തെ കാക്കുക,