അധ്യായം
1
എബ്രാ. 1:1
🔸പ്രവാചകന്മാർ മുഖാന്തരം എന്നല്ല
ദൈവം പണ്ട് പല ഭാഗങ്ങളിലും പല വിധങ്ങളിലും പ്രവാചകന്മാരിൽ പിതാക്കന്മാരോടു സംസാരിച്ചിട്ട്,
എബ്രാ. 1:2
🔸പുത്രൻ മുഖാന്തരം എന്നല്ല
🔸ലോകത്തെ എന്നല്ല
ഈ നാളുകളുടെ അന്ത്യത്തിൽ പുത്രനിൽ നമ്മോടു സംസാരിച്ചു, അവനെ സകലത്തിനും അവകാശിയായി അവൻ നിയമിക്കുകയും, അവനിലൂടെ അവൻ പ്രപഞ്ചത്തെ ഉണ്ടാക്കുകയും ചെയ്തു;
എബ്രാ. 1:3
🔸തത്ത്വത്തിന്റെ എന്നല്ല
🔸പരിഹാരം എന്നല്ല
അവൻ, ദൈവതേജസ്സിന്റെ പ്രഭയും അവന്റെ സത്തയുടെ മുദ്രയും, സകലത്തെയും തന്റെ ശക്തിയുടെ വചനത്താൽ താങ്ങിനിർത്തുന്നവനും വഹിക്കുന്നവനുമായി, പാപങ്ങളുടെ ശുദ്ധീകരണം വരുത്തിയിട്ട്, ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്ത് ഇരുന്നു;
എബ്രാ. 1:9
🔸ആനന്ദം എന്നല്ല
നീ നീതിയെ സ്നേഹിച്ചും അധർമത്തെ വെറുത്തുമിരിക്കുന്നു; അതുകൊണ്ട്, ദൈവം, നിന്റെ ദൈവം, നിന്റെ കൂട്ടാളികൾക്കു മീതെ നിന്നെ ഹർഷോന്മാദത്തിൻ എണ്ണകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു” എന്നും,
എബ്രാ. 1:11
🔸BSI-യിൽ ശാശ്വതമായി എന്നത് വിട്ടുപോയിരിക്കുന്നു
അവ നശിച്ചുപോകും, നീയോ ശാശ്വതമായി നിലനിൽക്കുന്നു; അവയെല്ലാം വസ്ത്രം പോലെ പഴകിപ്പോകും,