top of page

അധ്യായം

2

എബ്രാ. 2:4

🔸നല്കിക്കൊണ്ട് എന്നല്ല

ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും, തന്റെ ഹിതപ്രകാരം പരിശുദ്ധാത്മാവിന്റെ വിതരണങ്ങളാലും അവരോടുകൂടെ സാക്ഷ്യം വഹിക്കുന്നതുമായ, ഇത്ര വലിയ രക്ഷയെ നാം അവഗണിച്ചാൽ എങ്ങനെ രക്ഷപ്പെടും?


എബ്രാ. 2:7

🔸അണിയിച്ചിരിക്കുന്നു എന്നല്ല

നീ അവനെ ദൂതന്മാരെക്കാൾ അൽപ്പം മാത്രം താഴ്ത്തിയിരിക്കുന്നു; നീ അവനെ തേജസ്സും ബഹുമാനവും കൊണ്ട് കിരീടമണിയിക്കുകയും, അവനെ നിന്റെ കരങ്ങളുടെ പ്രവൃത്തികൾക്കുമേൽ ആക്കിവയ്ക്കുകയും ചെയ്തിരിക്കുന്നു;


എബ്രാ. 2:9

🔸എല്ലാവർക്കം വേണ്ടി എന്നല്ല

എന്നാൽ ദൈവകൃപയാൽ അവൻ സകലത്തിനും പകരം മരണം രുചിക്കേണ്ടതിന്, മരണത്തിന്റെ കഷ്ടത നിമിത്തം ദൂതന്മാരെക്കാൾ അൽപ്പം മാത്രം താഴ്ത്തപ്പെട്ട യേശുവിനെ, മഹത്വവും ബഹുമാനവും കൊണ്ട് കിരീടമണിയിച്ചിരിക്കുന്നതായി നാം കാണുന്നു.


എബ്രാ. 2:10

🔸രക്ഷാനായകൻ എന്നല്ല

എന്തെന്നാൽ സകലവും തനിക്കുവേണ്ടിയും സകലവും തന്നിലൂടെയും ഉളവാക്കിയവന്, അനേകം പുത്രന്മാരെ തേജസ്സിലേക്ക് നയിക്കുന്നതിൽ, അവരുടെ രക്ഷയുടെ കാരണഭൂതനെ കഷ്ടാനുഭവങ്ങളിലൂടെ തികഞ്ഞവനാക്കുന്നത് ഉചിതമായിരുന്നു.


എബ്രാ. 2:11

🔸പിതാവ് എന്നല്ല

എന്തെന്നാൽ വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരും എല്ലാം ഒരുവനിൽ നിന്നാകുന്നു, ഇക്കാരണത്താൽ അവൻ അവരെ സഹോദരന്മാർ എന്നു വിളിക്കുവാൻ ലജ്ജിക്കുന്നില്ല,


എബ്രാ. 2:12

🔸സ്തുതിക്കും എന്നല്ല

“ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു പ്രഖ്യാപിക്കും; സഭാമധ്യേ ഞാൻ നിനക്കു സ്തുതിഗീതങ്ങൾ പാടും” എന്നും,


എബ്രാ. 2:14

🔸അധികാരിയെ എന്നല്ല

ആകയാൽ മക്കൾ ജഡരക്തത്തിൽ പങ്കെടുത്തിരിക്കുന്നതുകൊണ്ട്, താനും അപ്രകാരം അവയിൽ പങ്കുകൊണ്ട്, മരണത്തിന്റെ പ്രഭാവമുള്ളവനെ, അതായത്, പിശാചിനെ മരണത്തിലൂടെ നശിപ്പിച്ച്,


എബ്രാ. 2:16

🔸സംരക്ഷണ ചെയ്യുവാൻ എന്നല്ല

നിശ്ചയമായും ദൂതന്മാർക്കല്ല അബ്രഹാമിന്റെ സന്തതിക്കത്രേ അവൻ തുണ നൽകുന്നത്.


എബ്രാ. 2:17

🔸അനുനയം (propitiation) വരുത്തുവാൻ എന്നാണ്, അല്ലാതെ പ്രായശ്ചിത്തം (expiation) എന്നല്ല

🔸കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും എന്നല്ല

അതുകൊണ്ട് ജനത്തിന്റെ പാപങ്ങൾക്ക് അനുനയം വരുത്തുവാൻ, ദൈവത്തെ സംബന്ധിച്ച കാര്യങ്ങളിൽ അവൻ കരുണയുള്ളവനും വിശ്വസ്തനുമായ മഹാപുരോഹിതനാകേണ്ടതിന്, അവനെ സകലത്തിലും തന്റെ സഹോദരന്മാരെ പോലെയാക്കേണ്ടത് ആവശ്യമായിരുന്നു.


എബ്രാ. 2:18

🔸സഹായിപ്പാൻ എന്നല്ല

എന്തെന്നാൽ താൻതന്നെ കഷ്ടം അനുഭവിച്ചിരിക്കുന്നതിൽ പരീക്ഷിക്കപ്പെട്ടതിനാൽ, പരീക്ഷിക്കപ്പെടുന്നുവർക്കു തുണയേകുവാൻ അവൻ പ്രാപ്തനാകുന്നു.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page