top of page

അധ്യായം

3

എബ്രാ. 3:9

🔸പരീക്ഷിച്ചു നാൽപത് വർഷം എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു എന്നല്ല

അവിടെ നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചുകൊണ്ട് എന്നെ ശോധന ചെയ്യുകയും നാൽപത് വർഷം എന്റെ പ്രവൃത്തികളെ കാണുകയും ചെയ്തു.


എബ്രാ. 3:10

🔸തെറ്റിപ്പോകുന്ന ഹൃദയമുള്ളവർ എന്നല്ല

അതുകൊണ്ട് ഈ തലമുറയോട് എനിക്ക് നീരസമുണ്ടായി, ഞാൻ പറഞ്ഞു, അവർ എപ്പോഴും തങ്ങളുടെ ഹൃദയത്തിൽ വഴിതെറ്റിപ്പോകുന്നു, എന്റെ വഴികളെ അവർ അറിഞ്ഞിട്ടില്ല;


എബ്രാ. 3:11

🔸സ്വസ്ഥത എന്നല്ല

🔸സത്യം ചെയ്തു എന്നല്ല (BSI വാ. 18-ൽ ഉള്ളതുപോലെ)

അവർ എന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല! എന്ന് ഞാൻ എന്റെ ക്രോധത്തിൽ ആണയിട്ടു.


എബ്രാ. 3:14

🔸ആദ്യവിശ്വാസം എന്നല്ല

🔸പങ്കാളികൾ എന്നല്ല

എന്തെന്നാൽ നിശ്ചയത്തിന്റെ ആരംഭം ദൃഢമായി അവസാനം വരെ നാം മുറുകെപ്പിടിച്ചാൽ, തീർച്ചയായും നാം ക്രിസ്തുവിന്റെ കൂട്ടാളികൾ ആയിത്തീർന്നിരിക്കുന്നു—


എബ്രാ. 3:15, 16

🔸മത്സരത്തിൽ എന്നല്ല. ക്രോസ്സ് റഫറൻസ് 16a - ആവ. 9:7 കാണുക

15 “ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേട്ടാൽ, പ്രകോപനത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുത്” എന്ന് പറഞ്ഞിരിക്കുന്നതുപോലെ തന്നെ.

16 അവർ കേട്ടപ്പോൾ അവനെ പ്രകോപിപ്പിച്ചത് ആർ? മോശെയാൽ മിസ്രയീമിൽ നിന്ന് പുറത്തുവന്ന എല്ലാവരും അല്ലയോ?


എബ്രാ. 3:17

🔸പാപം ചെയ്തവരോടല്ലോ? അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി എന്നല്ല

നാൽപതു വർഷക്കാലം ആരോടായിരുന്നു അവൻ നീരസപ്പെട്ടത്? പാപം ചെയ്ത്, തങ്ങളുടെ ശവങ്ങൾ മരുഭൂമിയിൽ വീണവരോടല്ലയോ?

bottom of page