top of page

അധ്യായം

7

എബ്രാ. 7:12

🔸മാറിപ്പോകുന്നു എന്നല്ല

പൗരോഹിത്യത്തിന് സ്ഥാനമാറ്റം വന്നതിനാൽ, ന്യായപ്രമാണത്തിന്റെ സ്ഥാനമാറ്റവും ആവശ്യമായി വരുന്നു.


എബ്രാ. 7:16

🔸ഉളവായ (വാ. 15) എന്നല്ല

അവനെ ജഡമയമായ കൽപനയുടെ പ്രമാണത്തിനൊത്തവണ്ണമല്ല, അനശ്വരമായ ജീവന്റെ ശക്തിക്കൊത്തവണ്ണമത്രേ നിയമിച്ചിരിക്കുന്നത്


എബ്രാ. 7:18, 19

🔸ഒരുവശത്ത്,... മറുവശത്ത്,.. എന്നിങ്ങനെ താരതമ്യം കാണിക്കുന്ന ഈ രണ്ട് വാക്കുകൾ BSI-യിൽ വിട്ടുപോയിരിക്കുന്നു.

18 ഒരുവശത്ത്, അതിന്റെ ബലഹീനതയും പ്രയോജനമില്ലായ്മയും നിമിത്തം മുമ്പേയുള്ള കൽപനയെ നീക്കിവയ്ക്കുകയും

19 (ന്യായപ്രമാണം ഒന്നിനും തികവു വരുത്തിയില്ലല്ലോ), മറുവശത്ത്, നാം ദൈവത്തിന്റെ അടുക്കൽ കടന്നുവരുവാൻ മുഖാന്തരമായ, മേന്മയേറിയ പ്രത്യാശയെ അതിന്മേൽ കൊണ്ടുവരുകയും ചെയ്യുന്നു.


എബ്രാ. 7:22

🔸ഉത്തവാദി എന്നല്ല

അത്രയും അധികം യേശു മേന്മയേറിയ ഉടമ്പടിയുടെ ഈടായിത്തീർന്നിരിക്കുന്നു.

bottom of page