top of page

അധ്യായം

9

എബ്രാ. 9:1

🔸ആരാധനയ്ക്ക് എന്നല്ല

അങ്ങനെ ഒന്നാമത്തെ ഉടമ്പടിക്ക് സേവനത്തിന്റെ ചട്ടങ്ങൾ ഉണ്ടായിരുന്നു, അതിന്റെ വിശുദ്ധമന്ദിരം ഈ ലോകത്തിന്റേതായിരുന്നു.


എബ്രാ. 9:5

🔸കൃപാസനത്തെ മൂടുന്ന എന്നല്ല

അതിനു മുകളിൽ പ്രായശ്ചിത്തമൂടിയെ നിഴലിടുന്ന തേജസ്സിന്റെ കെരൂബുകൾ ഉണ്ടായിരുന്നു, അവയെക്കുറിച്ച് വിശദമായി സംസാരിക്കുവാനുള്ള സമയം ഇപ്പോഴല്ല.


എബ്രാ. 9:6

🔸മുൻകൂടാരം എന്നല്ല (വാ. 7 രണ്ടാമത്തെ എന്നു പറയുന്നു)

🔸ശുശ്രൂഷ എന്നല്ല

ഇവ ഇപ്രകാരം ഒരുക്കിയശേഷം, പുരോഹിതന്മാർ ഒന്നാമത്തെ കൂടാരത്തിലേക്ക് നിരന്തരം പ്രവേശിച്ച് തങ്ങളുടെ ആരാധന നിർവഹിക്കുന്നു;


എബ്രാ. 9:7

🔸അബദ്ധം എന്നല്ല

എന്നാൽ രണ്ടാമത്തേതിലേക്ക് വർഷത്തിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം പ്രവേശിക്കുന്നു, രക്തം കൂടാതെയല്ല, അത് അവൻ തനിക്കുവേണ്ടിയും ജനത്തിന്റെ അജ്ഞതയാലുള്ള പാപങ്ങൾക്കു വേണ്ടിയും അർപ്പിക്കുന്നു,


എബ്രാ. 9:8

🔸വിശുദ്ധമന്ദിരം എന്നല്ല

ഒന്നാമത്തെ കൂടാരം നിലനിൽക്കുന്നിടത്തോളം അതിവിശുദ്ധസ്ഥലത്തിന്റെ മാർഗ്ഗം ഇതുവരെ വെളിവാക്കിയിട്ടില്ല എന്ന് പരിശുദ്ധാത്മാവ് ഇതിനാൽ വ്യക്തമാക്കുന്നു,


എബ്രാ. 9:9

🔸പൂർണസമാധാനം വരുത്തുവാൻ എന്നല്ല

ഇത് ഈ കാലത്തിന് ഒരു പ്രതിരൂപമാകുന്നു. ഈ കൂടാരപ്രകാരം, ആരാധിക്കുന്നവനെ മനസ്സാക്ഷിക്കൊത്തവണ്ണം തികവുള്ളവനാക്കുവാൻ കഴിയാത്ത ഉപഹാരങ്ങളും യാഗങ്ങളും അർപ്പിക്കുന്നു,


എബ്രാ. 9:10

🔸സ്നാനങ്ങൾ എന്നല്ല

🔸ഗുണീകരണകാലം എന്നല്ല

ഇവ ഭക്ഷണങ്ങളും പാനീയങ്ങളും വിവിധ കഴുകലുകളും മാത്രം ഉൾപ്പെടുന്ന, ജഡിക ചട്ടങ്ങളാകയാൽ, കാര്യങ്ങൾ ക്രമത്തിലാകുന്ന കാലം വരെ ചുമത്തിയിരിക്കുന്നു.


എബ്രാ. 9:11

🔸വരുവാനുള്ള എന്നല്ല

എന്നാൽ ക്രിസ്തു, ഉളവായിരിക്കുന്ന നന്മകളുടെ മഹാപുരോഹിതനായി വന്നിട്ട്, കൈകളാൽ നിർമിക്കപ്പെടാത്ത, അതായത്, ഈ സൃഷ്ടിയുടേതല്ലാത്ത വലുതും തികവേറിയതുമായ കൂടാരത്തിലൂടെ,


എബ്രാ. 9:12

🔸വിശുദ്ധമന്ദിരം എന്നല്ല

കോലാടുകളുടെയും കിടാവുകളുടെയും രക്തത്താലല്ല, തന്റെ സ്വന്ത രക്തത്താൽ, ഒരിക്കലായി അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിച്ച്, നിത്യ വീണ്ടെടുപ്പ് നേടി.


എബ്രാ. 9:14

🔸നിങ്ങളുടെ എന്നല്ല (എഴുത്തുകാരൻ തന്നെയും ഉൾപ്പെടുത്തിയിരിക്കുന്നു)

നിത്യാത്മാവിലൂടെ നിഷ്കളങ്കനായി തന്നെത്താൻ ദൈവത്തിന് അർപ്പിച്ച ക്രിസ്തുവിന്റെ രക്തം, ജീവനുള്ള ദൈവത്തെ സേവിക്കുവാൻ നമ്മുടെ മനസ്സാക്ഷിയെ നിർജീവ പ്രവൃത്തികളിൽനിന്ന് എത്രയധികം ശുദ്ധീകരിക്കും?


എബ്രാ. 9:17

🔸ഉറപ്പില്ല എന്നല്ല

നിയമം ചെയ്തവൻ ജീവിച്ചിരിക്കുമ്പോൾ അതിന് ഒരിക്കലും പ്രാബല്യം ഇല്ലാത്തതിനാൽ, മരിച്ചവരുടെ കാര്യത്തിൽ നിയമം സ്ഥിരമാകുന്നു.


എബ്രാ. 9:18

🔸പ്രതിഷ്ഠിച്ചതല്ല എന്നല്ല

തന്മൂലം ഒന്നാം ഉടമ്പടിയും രക്തം കൂടാതെ പ്രാരംഭംകുറിച്ചതല്ല;


എബ്രാ. 9:23

🔸നല്ല യാഗങ്ങൾ എന്നല്ല

അതുകൊണ്ട് സ്വർഗത്തിലുള്ളവയുടെ ദൃഷ്ടാന്തങ്ങൾ ഇവയാൽ ശുദ്ധീകരിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു, എന്നാൽ സ്വർഗീയമായവതന്നെ, ഇവയെക്കാൾ മേന്മയേറിയ യാഗങ്ങളാൽ ശുദ്ധീകരിക്കപ്പെടേണ്ടത് ആവശ്യം


എബ്രാ. 9:25

🔸വിശുദ്ധമന്ദിരം എന്നല്ല

അന്യമൃഗങ്ങളുടെ രക്തത്താൽ വർഷം തോറും മഹാപുരോഹിതൻ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുന്നതുപോലെ, അവൻ പലപ്പോഴായി തന്നെത്താൻ അർപ്പിക്കേണ്ടതിനുമല്ല;


എബ്രാ. 9:26

🔸ലോകാവസാനത്തിൽ എന്നല്ല

അങ്ങനെയെങ്കിൽ ലോകസ്ഥാപനം മുതൽ അവനു പലപ്പോഴായി കഷ്ടം സഹിക്കേണ്ടതായി വരുമായിരുന്നു. എന്നാൽ ഇപ്പോൾ യുഗങ്ങളുടെ പരിണതിയിൽ തന്റെതന്നെ യാഗത്തിലൂടെ പാപത്തെ നീക്കം ചെയ്യുന്നതിനായി അവൻ ഒരിക്കൽ വെളിവായിരിക്കുന്നു.


എബ്രാ. 9:28

🔸പ്രതീക്ഷയോടെ  എന്ന വാക്ക് BSI-യിൽ വിട്ടുപോയിരിക്കുന്നു

ക്രിസ്തുവും, അനേകരുടെ പാപങ്ങൾ വഹിക്കുവാൻ ഒരിക്കൽ അർപ്പിക്കപ്പെട്ട ശേഷം, അവനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവർക്കു, രക്ഷയിങ്കലേക്ക്, പാപം കൂടാതെ രണ്ടാമത് പ്രത്യക്ഷനാകും.

bottom of page