അധ്യായം
10
എബ്രാ. 10:1
🔸സൽഗുണപൂർത്തി വരുത്തുവാൻ എന്നല്ല
ന്യായപ്രമാണത്തിന്, വരുവാനുള്ള നല്ല കാര്യങ്ങളുടെ സ്വരൂപമല്ല, നിഴലത്രേ ഉള്ളതിനാൽ, വർഷന്തോറും നിരന്തരം അർപ്പിക്കുന്ന അതേ യാഗങ്ങളാൽ, അടുക്കൽ വരുന്നവരെ ഒരിക്കലും തികഞ്ഞവരാക്കുവാൻ കഴിയുന്നില്ല.
എബ്രാ. 10:11
🔸പരിഹരിപ്പാൻ എന്നല്ല
ഏതു പുരോഹിതനും ദിനന്തോറും ശുശ്രൂഷിച്ചുകൊണ്ടും പാപങ്ങളെ ഒരിക്കലും നീക്കിക്കളയുവാൻ കഴിയാത്ത അതേ യാഗങ്ങൾ പലപ്പോഴായി അർപ്പിച്ചുകൊണ്ടും നിൽക്കുന്നു;
എബ്രാ. 10:13
🔸അപ്പോൾമുതൽ എന്നത് BSI-യിൽ വിട്ടുപോയിരിക്കുന്നു
അവന്റെ ശത്രുക്കളെ അവന്റെ പാദങ്ങൾക്കു പാദപീഠം ആക്കിവയ്ക്കുവോളം അപ്പോൾമുതൽ കാത്തിരിക്കുന്നു.
എബ്രാ. 10:16
🔸ഇവിടെയുള്ള നാലു മാറ്റങ്ങൾ ശ്രദ്ധിക്കുക
“ആ നാളുകൾക്കുശേഷം ഞാൻ അവരോടു ചെയ്യുവാൻ പോകുന്ന ഉടമ്പടി ഇതാകുന്നു, എന്ന് കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ എന്റെ പ്രമാണങ്ങളെ അവരുടെ ഹൃദയങ്ങളിന്മേൽ പകരും, അവരുടെ മനസ്സിന്മേൽ ഞാൻ അവയെ കൊത്തിവയ്ക്കും,” എന്ന് പറഞ്ഞശേഷം,
എബ്രാ. 10:19
🔸വിശുദ്ധമന്ദിരം എന്നല്ല
അതുകൊണ്ട് സഹോദരന്മാരേ, യേശുവിന്റെ രക്തത്തിൽ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുവാൻ ധൈര്യം ഉള്ളതുകൊണ്ടും,
എബ്രാ. 10:21
🔸മഹാപുരോഹിതൻ എന്നല്ല
ദൈവഭവനത്തിന്മേൽ ഒരു വലിയവനായ പുരോഹിതൻ ഉള്ളതു കൊണ്ടും,
എബ്രാ. 10:23
🔸അചഞ്ചലമായി എന്നത് BSI-യിൽ വിട്ടുപോയിരിക്കുന്നു
നമ്മുടെ പ്രത്യാശയുടെ ഏറ്റുപറയൽ അചഞ്ചലമായി നമുക്ക് മുറുകെപ്പിടിക്കാം, വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ;
എബ്രാ. 10:24
🔸സൂക്ഷിച്ചുകൊൾക എന്നല്ല (വാ. 25)
സ്നേഹത്തിനും സൽപ്രവൃത്തികൾക്കും അന്യോന്യം പ്രചോദിപ്പിക്കുവാൻ നമുക്ക് അന്യോന്യം കരുതാം,
എബ്രാ. 10:25
🔸ചെയ്യുന്നതുപോലെ എന്നല്ല (വാ. 24)
🔸സഭായോഗങ്ങളെ എന്നല്ല (വാ. 24)
ചിലർക്കു പതിവുള്ളതുപോലെ, നമ്മുടെ സ്വന്ത കൂടിവരവിനെ ഉപേക്ഷിക്കാതെ അന്യോന്യം പ്രബോധിപ്പിച്ചുകൊണ്ടത്രേ; നാൾ അടുക്കുന്നു എന്ന് കാണുന്തോറും അത്യധികമായി ചെയ്യുക.
എബ്രാ. 10:29
🔸മലിനം എന്നല്ല
ദൈവപുത്രനെ ചവിട്ടിമെതിക്കുകയും, തന്നെ വിശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തത്തെ പൊതുവായത് എന്ന് കരുതുകയും, കൃപയുടെ ആത്മാവിനെ അപമാനിക്കുകയും ചെയ്തവനെ എത്ര ദുഷ്കരമായ ശിക്ഷക്കു യോഗ്യനായി കരുതും എന്ന് നിങ്ങൾക്കു തോന്നുന്നു?
എബ്രാ. 10:34
🔸BSI-യിൽ ‘സ്വർഗത്തിൽ നിലനിൽക്കുന്നു’ എന്ന് പറഞ്ഞിരിക്കുന്നു; യവനഭാഷയിൽ സ്വർഗത്തിൽ എന്നു പറഞ്ഞിട്ടില്ലാത്തതിനാൽ പ്രത്യുദ്ധാര ഭാഷ്യത്തിൽ അത് ഒഴിവാക്കിയിരിക്കുന്നു.
എന്തെന്നാൽ ബന്ധനങ്ങളിൽ ആയിരുന്നവരോടു നിങ്ങൾ സഹതപിക്കുകയും, നിങ്ങൾക്കു മേന്മയേറിയതും നിലനിൽക്കുന്നതുമായ സമ്പത്തുണ്ടെന്ന് അറിഞ്ഞുകൊണ്ട്, നിങ്ങളുടെ സമ്പത്തിന്റെ അപഹരണം സന്തോഷത്തോടെ കൈക്കൊള്ളുകയും ചെയ്തു.
എബ്രാ. 10:39
🔸ജീവരക്ഷ പ്രാപിക്കുന്നവരുടെ എന്നല്ല
നാമോ നാശത്തിലേക്കു പിൻവാങ്ങുന്നവരുടെ കൂട്ടത്തിലല്ല, ദേഹിയെ നേടുന്നതിന് വിശ്വാസമുള്ളവരുടെ കൂട്ടത്തിലത്രേ ആകുന്നത്.