അധ്യായം
11
എബ്രാ. 11:1
🔸ഉറപ്പ് എന്നല്ല
വിശ്വാസം എന്നത് പ്രത്യാശിക്കുന്ന കാര്യങ്ങളുടെ സാരാംശീകരണം, കാണാത്ത കാര്യങ്ങളുടെ ബോധ്യപ്പെടൽ ആകുന്നു.
എബ്രാ. 11:6
🔸ദൈവം ഉണ്ട് എന്നല്ല
🔸ശുഷ്കാന്തിയോടെ എന്നുകൂടിയുണ്ട്
എന്നാൽ വിശ്വാസം കൂടാതെ ദൈവ ത്തിനു സുപ്രസാദകരമാകുക അസാധ്യമാകുന്നു, എന്തെന്നാൽ ദൈവത്തിന്റെ അടുക്കൽ മുമ്പോട്ട് വരുന്നവൻ, ദൈവം ആകുന്നു എന്നും അവനെ ശുഷ്കാന്തിയോടെ അന്വേഷിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകുന്നവനാകുന്നു എന്നും വിശ്വസിക്കണം.
എബ്രാ. 11:9
🔸‘അതേ’ എന്നുകൂടിയുണ്ട്
വിശ്വാസത്താൽ അവൻ, വാഗ്ദത്തദേശത്ത് അന്യദേശത്ത് എന്നപോലെ, അതേ വാഗ്ദത്തത്തിന്റെ കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ കൂടാരങ്ങളിൽ തന്റെ ഭവനം ഒരുക്കി പരദേശിയായി പാർത്തു;
എബ്രാ. 11:19
🔸എഴുന്നേറ്റവനെപ്പോലെ എന്നല്ല
മരിച്ചവരിൽ നിന്നുപോലും ദൈവത്തിനു മനുഷ്യരെ ഉയിർത്തുവാൻ കഴിയും എന്ന് എണ്ണിയിട്ട്, പ്രതിരൂപമായി അവനെ അതിൽനിന്ന് തിരികെ പ്രാപിക്കുകയും ചെയ്തു.
എബ്രാ. 11:24-26
🔸ഈ വാക്യങ്ങളിലെ ഘടനയുടെ മാറ്റത്തെ ശ്രദ്ധിക്കുക. വാ. 24 - വിശ്വാസത്താൽ മോശെ, താൻ വളർന്നപ്പോൾ, ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നത് നിരസിച്ചു; BSI-യിൽ കാണുന്നതുപോലെ ഇത് വാക്യം 25-ൽ അല്ല വരേണ്ടത്. വാ. 26 - പ്രതിഫലത്തിലേക്കത്രേ അവൻ നോക്കിയത്; ഇത് അവസാനം
വേണം പറയുവാൻ. BSI-യിലുള്ളതുപോലെ ഇത് വാക്യം 25-ൽ അല്ല വരേണ്ടത്
24 വിശ്വാസത്താൽ മോശെ, താൻ വളർന്നപ്പോൾ, ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നത് നിരസിച്ചു,
25 പാപത്തിന്റെ താൽക്കാലിക ആസ്വാദനം ഉണ്ടായിരിക്കുന്നതിനെക്കാൾ ദൈവജനത്തോടുകൂടെ ദ്രോഹം സഹിക്കുന്നത് തിരഞ്ഞെടുത്തിട്ട്,
26 മിസ്രയീമ്യ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു കരുതി; പ്രതിഫലത്തിലേക്കത്രേ അവൻ നോക്കിയത്.
എബ്രാ. 11:31
🔸അവിശ് വാസികളോടുകൂടെ എന്നല്ല
വിശ്വാസത്താൽ, രാഹാബ് എന്ന വേശ്യയും ചാരന്മാരെ സമാധാനത്തോടെ കൈക്കൊണ്ടതിനാൽ, അനുസരണം കെട്ടവരോടുകൂടെ നശിച്ചില്ല.
എബ്രാ. 11:32
🔸ദാവീദ് എന്നിവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും എന്നല്ല
ഇതിലധികമായി ഞാൻ എന്തു പറയേണം? ഗിദ്യോൻ, ബാരാക്, ശിംശോൻ, യിഫ്താഹ് എന്നിവരെയു ം, ദാവീദിനെയും ശമൂവേലിനെയും പ്രവാചകന്മാരെയും കുറിച്ച് പറഞ്ഞാൽ എനിക്കു സമയം പോരാതെവരും,
എബ്രാ. 11:40
🔸രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന് എന്നല്ല
അവർ നമ്മെക്കൂടാതെ തികഞ്ഞവരാകാതിരിക്കേണ്ടതിനു ദൈവം നമുക്ക് മേന്മയേറിയ ഒന്ന് കരുതിയിരിക്കുന്നു.