top of page

അധ്യായം

13

എബ്രാ. 13:3

🔸നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ എന്നല്ല

തടവിലായിരിക്കുന്നവരെ നിങ്ങൾ അവരോടുകൂടെ ബന്ധിക്കപ്പെട്ടിരിക്കുന്നതായും, ദ്രോഹം സഹിക്കുന്നവരെ നിങ്ങളും ശരീരത്തിൽ അങ്ങനെതന്നെ സഹിക്കുന്നതായും ഓർത്തുകൊള്ളുവിൻ.


എബ്രാ. 13:7

🔸അവരുടെ ജീവാവസാനം ഓർത്ത് എന്നല്ല

നിങ്ങളോടു ദൈവവചനം സംസാരിച്ച, നിങ്ങളെ നയിക്കുന്നവരെ ഓർത്തുകൊള്ളുവിൻ; അവരുടെ നടപ്പിന്റെ ഫലം അവലോകനം ചെയ്തുകൊണ്ട്, അവരുടെ വിശ്വാസം അനുകരിക്കുവിൻ.


എബ്രാ. 13:9

🔸വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുത് എന്നല്ല

🔸ഭോജനനിയമങ്ങൾ എന്നല്ല

വിവിധമായ വിചിത്ര ഉപദേശങ്ങളാൽ വ്യതിചലിച്ചുപോകരുത്, ആചരിച്ചു പോരുന്നവർക്കു പ്രയോജനപ്പെടാത്ത യാഗഭോജനങ്ങളാലല്ല, കൃപയാൽ ഉറപ്പിക്കപ്പെടുന്നതത്രേ ഹൃദയത്തിനു നല്ലത്.


എബ്രാ. 13:17

🔸ആത്മാക്കൾക്കുവേണ്ടി എന്നല്ല

നിങ്ങളെ നയിക്കുന്നവരെ അനുസരിക്കുകയും അവർക്കു കീഴ്പ്പെടുകയും ചെയ്യുവിൻ, അവർ കണക്കു ബോധിപ്പിക്കേണ്ടവരെന്ന നിലയിൽ നിങ്ങളുടെ ദേഹികളിന്മേൽ ജാഗരിക്കുന്നു, അത് അവർ ഞരക്കത്തോടെയല്ല സന്തോഷത്തോടെ ചെയ്യേണ്ടതിന് ഇടയാക്കുവിൻ; അല്ലാഞ്ഞാൽ അത് നിങ്ങൾക്കു പ്രയോജനകരമാകില്ല.


എബ്രാ. 13:21

🔸നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‍വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ എന്നല്ല

യേശു ക്രിസ്തു മുഖാന്തരം അവന്റെ ദൃഷ്ടിയിൽ സുപ്രസാദകരമായതു നമ്മിൽ ചെയ്തുകൊണ്ട്, അവന്റെ ഹിതം ചെയ്യുന്നതിനായി നിങ്ങളെ സകല സൽപ്രവൃത്തിയിലും തികഞ്ഞവരാക്കട്ടെ. അവന് എന്നെന്നേക്കും മഹത്വം. ആമേൻ.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page