അധ്യായം
1
യാക്കോ. 1:1
🔸പ്രത്യുദ്ധാര ഭാഷ്യത്തിൽ ‘വന്ദനം’ എന്നു പറയുന്നില്ല 2 യോഹന്നാൻ 10-ലെ അടിക്കുറിപ്പ് കാണുക
ദൈവത്തിന്റെയും കർത്താവായ യേശു ക്രിസ്തുവിന്റെയും അടിമയായ യാക്കോബ്, ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്ക് എഴുതുന്നത്: സന്തോഷിക്കുവിൻ!
യാക്കോ. 1:3
🔸സ്ഥിരത എന്നല്ല
നിങ്ങളുടെ വിശ്വാസത്തിന്റെ ശോധന സഹിഷ്ണുത ഉളവാക്കുന്നു എന്നറിഞ്ഞ്, അതിനെയെല്ലാം സന്തോഷം എന്ന് എണ്ണുവിൻ
യാക്കോ. 1:4
🔸സ്ഥിരത എന്നല്ല
നിങ്ങളുടെ വിശ്വാസത്തിന്റെ ശോധന സഹിഷ്ണുത ഉളവാക്കുന്നു എന്നറിഞ്ഞ്, അതിനെയെല്ലാം സന്തോഷം എന്ന് എണ്ണുവിൻ
യാക്കോ. 1:5
🔸ഭർത്സിക്കാതെ എന്നല്ല
എന്നാൽ നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ, എല്ലാവർക്കും ഉദാരമായി കൊടുക്കുകയും നിന്ദിക്കാതിരിക്കുകയും ചെയ്യുന്നവനായ ദൈവത്തോടു ചോദിക്കട്ടെ, അത് അവനു നൽകപ്പെടും
യാക്കോ. 1:8
🔸ഇരു-മനസ്സുള്ള എന്നല്ല
അവൻ തന്റെ സകല വഴികളിലും അസ്ഥിരനായ, ഇരു-ദേഹിയുള്ള മനുഷ്യനാകുന്നു.
യാക്കോ. 1:12
🔸കൊള്ളാകുന്നവനായി തെളിഞ്ഞശേഷം എന്നല്ല
പരീക്ഷ സഹിക്കുന്ന മനുഷ്യൻ അനുഗൃഹീതൻ, എന്തുകൊണ്ടെന്നാൽ അവൻ ശോധനയാൽ അംഗീകൃതനായിത്തീരുമ്പോൾ, കർത്താവ് തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത, ജീവകിരീടം പ്രാപിക്കും.
യാക്കോ. 1:17
🔸വികാരമോ ഗതിഭേദത്താലുള്ള ആഛാദാനമോ എന്നല്ല
എല്ലാ നല്ല ദാനവും തികഞ്ഞ ഉപഹാരവും ഉയരത്തിൽനിന്ന്, വെളിച്ചങ്ങളുടെ പിതാവിൽനിന്ന് ഇറങ്ങിവരുന്നു, അവനു വ്യതിയാനമോ ഭ്രമണത്താലുള്ള നിഴലിടലോ ഇല്ല.
യാക്കോ. 1:21
🔸ആത്മാക്കളെ രക്ഷിക്കുവാൻ എന്നല്ല
അതുകൊണ്ട് സകല മലിനതയും വിദ്വേഷത്തിന്റെ ആധിക്യവും നീക്കിക്കളഞ്ഞിട്ട്, നിങ്ങളുടെ ദേഹികളെ രക്ഷിക്കുവാൻ പ്രാപ്തിയുള്ള, ഉൾനട്ട വചനം സൗമ്യതയോടെ കൈക്കൊള്ളുവിൻ.