അധ്യായം
4
യാക്കോ. 4:2
🔸ചെയ്തിട്ടും... എന്നല്ല
നിങ്ങൾ മോഹിക്കുന്നു, നിങ്ങൾക്ക് ഇല്ലാതിരിക്കുന്നു; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്യുന്നു, നേടുവാൻ കഴിയുന്നില്ല; നിങ്ങൾ പോരാടുകയും യുദ്ധംചെയ്യുകയും ചെയ്യുന്നു. നിങ്ങൾ ചോദിക്കാത്തതിനാൽ നിങ്ങൾക്ക് ഇല്ലാതിരിക്കുന്നു;
യാക്കോ. 4:3
🔸വല്ലാതെ യാചിക്കകൊണ്ട് എന്നല്ല
നിങ്ങളുടെ അഭില ാഷങ്ങളിൽ ചെലവിടേണ്ടതിനു നിങ്ങൾ ദോഷകരമായി ചോദിക്കുന്നതുകൊണ്ട് നിങ്ങൾ ചോദിക്കുന്നു, ലഭിക്കുന്നില്ല.
യാക്കോ. 4:4
🔸ലോകസ്നേഹം എന്നല്ല
🔸ശത്രുവായിത്തീരുന്നു എന്നല്ല
വ്യഭിചാരിണികളേ, ലോകത്തോടുള്ള സൗഹൃദം ദൈവത്തോടു ശത്രുത്വം ആകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? അതുകൊണ്ട് ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവൻ ദൈവത്തിന്റെ ശത്രുവായി സംരചിക്കപ്പെടുന്നു.
യാക്കോ. 4:8
🔸ഇരുമനസ്സുള്ളവരേ എന്നല്ല
ദൈവത്തോട് അടുത്തുചെല്ലുവിൻ, അവൻ നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കരങ്ങളെ വെടിപ്പാക്കുവിൻ, ഇരു-ദേഹിയുള്ളവരേ, നിങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുവിൻ!
യാക്കോ. 4:14
🔸ജീവൻ എങ്ങനെയുള്ളത് എന്നല്ല
നിങ്ങളുടെ ജീവൻ എന്താകും എന്ന്, നാളത്തെ കാര്യം നിങ്ങൾ അറിയുന്നില്ലല്ലോ; എന്തെന്നാൽ നിങ്ങൾ അൽപനേരത്തേക്ക് പ്രത്യക്ഷമാകുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്യുന്ന ആവിയാകുന്നു.