അധ്യായം
1
1 പത്രൊ. 1:2
🔸വിശുദ്ധീകരണം പ്രാപിച്ച് എന്നല്ല
🔸അനുസരണം കാണിപ്പാനും യേശു ക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനും എന്നല്ല
🔸വർദ്ധിക്കുമാറാകട്ടെ (increased) എന്നല്ല
പിതാവായ ദൈവത്തിന്റെ, മുന്നറിവിനൊത്തവണ്ണം ആത്മാവിന്റ, വിശുദ്ധീകരണത്തിൽ യേശു ക്രിസ്തുവിന്റെ രക്തത്തിന്റെ, അനുസരണത്തിനും തളിക്കലിനും തിരഞ്ഞെടുക്കപ്പെട്ടവർക്ക്: നിങ്ങൾക്കു കൃപയും സമാധാനവും പെരുകുമാറാകട്ട െ.
1 പത്രൊ. 1:3
🔸പിതാവായ ദൈവം എന്നല്ല
🔸കരുണാധിക്യ പ്രകാരം നമ്മെ ജീവനുള്ള പ്രത്യാശയ്ക്കായി എന്നല്ല
🔸BSI-യിൽ വാക്യം 5-ൽ ‘വീണ്ടുംജനിപ്പിച്ചു’ എന്ന് പറയുന്നു, അത് വാക്യം 3-ലാണ് വരേണ്ടത്
നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ, അവൻ മരിച്ചവരിൽനിന്നുള്ള യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ ജീവനുള്ള പ്രത്യാശയിങ്കലേക്കു തന്റെ മഹാകരുണപ്രകാരം നമ്മെ വീണ്ടുംജനിപ്പിച്ചു,
1 പത്രൊ. 1:4-5
🔸ഈ വാക്യങ്ങളുടെ ക്രമവും യവനഭാഷയിലുള്ളതുപോലെ ആക്കിയിരിക്കുന്നു
4 നിങ്ങൾക്കായി സ്വർഗത്തിൽ സൂക്ഷിച്ചിരിക്കുന്ന, അക്ഷയവും മലിനപ്പെടാത്തതും വാടാത്തതുമായ, അവകാശത്തിങ്കലേക്കു തന്നെ,
5 അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന, രക്ഷയിങ്കലേക്ക് വിശ്വാസത്തിലൂടെ ദൈവശക്തിയാൽ നിങ്ങൾ കാക്കപ്പെടുന്നു;
1 പത്രൊ. 1:6
🔸അത് ആവശ്യമാകുന്നുവെങ്കിൽ എന്നത് BSI-യിൽ വിട്ടുപോയിരിക്കുന്നു. ‘നാനാപരീക്ഷകൾക്ക്’ മുമ്പായി ഇതു പറയണം.
🔸അതിൽ എന്നല്ല
ഇപ്പോൾ അൽപനേരത്തേക്ക്, അത് ആവശ്യമാകുന്നുവെങ്കിൽ, വിവിധ പരീക്ഷകളാൽ നിങ്ങൾ ദുഃഖിതരായെങ്കിലും, ആ കാലത്ത് നിങ്ങൾ ഉല്ലസിക്കുന്നു,
1 പത്രൊ. 1:8
🔸അവനിലേക്ക് എന്നത് BSI-യിൽ വിട്ടുപോയിരിക്കുന്നു
അവനെ കണ്ടിട്ടില്ലെങ്കിലും നിങ്ങൾ സ്നേഹിക്കുന്നു; ഇപ്പോൾ അവനെ കാണുന്നില്ലെങ്കിലും അവനിലേക്കു വിശ്വസിച്ചുകൊണ്ട്, നിങ്ങൾ അവാച്യവും തേജസ്സുനിറഞ്ഞതുമായ ആനന്ദത്തോടെ ഉല്ലസിക്കുന്നു,
1 പത്രൊ. 1:9
🔸ആത്മരക്ഷ എന്നല്ല
നിങ്ങളുടെ വിശ്വാസത്തിന്റെ അവസാനമായ, നിങ്ങളുടെ ദേഹികളുടെ രക്ഷ പ്രാപിച്ചുകൊണ്ട് തന്നെ.
1 പത്രൊ. 1:11
🔸മഹിമയെയും (ഏകവചനം) എന്നല്ല
🔸സ്പഷ്ടമാക്കുകയായിരുന്നു എന്നത് BSI-യിൽ വിട്ടുപോയിരിക്കുന്നു
ഏത് സമയത്ത് അഥവാ എങ്ങനെയുള്ള സമയത്ത് എന്ന് തിരഞ്ഞുകൊണ്ട് അവരിലെ ക്രിസ്തുവിന്റെ ആത്മാവ്, ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെയും അവയ്ക്കു ശേഷമുള്ള മഹത്വങ്ങളെയും മു ൻകൂട്ടി സാക്ഷ്യപ്പെടുത്തിക്കൊണ്ട് സ്പഷ്ടമാക്കുകയായിരുന്നു.
1 പത്രൊ. 1:12
🔸ആ ശുശ്രൂഷ ചെയ്യുന്നു എന്നല്ല
തങ്ങൾക്കുതന്നെയല്ല നിങ്ങൾക്കത്രേ അവർ ഈ കാര്യങ്ങൾ ശുശ്രൂഷിച്ചതെന്ന് അവർക്കു വെളിപ്പെട്ടു, അവ സ്വർഗത്തിൽ നിന്ന് അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം പ്രസംഗിച്ചവരിലൂടെ ഇപ്പോൾ നിങ്ങളോട് അറിയിച്ചിരിക്കുന്നു, അവയിലേക്ക് ദൂതന്മാർ ഉറ്റുനോക്കുവാൻ വാഞ്ഛിക്കുന്നു.
1 പത്രൊ. 1:13
🔸മനസ്സ് ഉറപ്പിച്ച് എന്നല്ല
അതുകൊണ്ട് നിങ്ങളുടെ മനസ്സിനെ അരകെട്ടി സുബോധമുള്ളവരായി, നിങ്ങളുടെ പ്രത്യാശയെ യേശു ക്രിസ്തുവിന്റെ വെളിപാടിൽ നിങ്ങൾക്കു കൊണ്ടുവരുന്ന കൃപയിന്മേൽ പൂർണമായി ഉറപ്പിക്കുവിൻ.
1 പത്രൊ. 1:14
🔸മോഹങ്ങളെ മാതൃകയാക്കാതെ എന്നല്ല
അനുസരണത്തിന്റെ മക്കളായി, നിങ്ങളുടെ അജ്ഞതയിൽ മുമ്പത്തെ മോഹങ്ങൾക്കൊത്തവണ്ണം പരിഷ്കൃതരാകാതെ,
1 പത്രൊ. 1:21
🔸ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച്, അവനു തേജസ്സു കൊടുത്തുമിരിക്കുന്നു എന്നല്ല
നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ ആയിരിക്കുവാൻ തക്കവണ്ണം, അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തുകയും അവനു മഹത്വം നൽകുകയും ചെയ്ത ദൈവത്തിലേക്ക് അവനിലൂടെ നിങ്ങൾ വിശ്വസിക്കുന്നു.
1 പത്രൊ. 1:22
🔸ആത്മാക്കളെ എന്നല്ല
🔸ഹൃദയപൂർവം എന്നല്ല
നിർവ്യാജ സഹോദര സ്നേഹത്തിങ്കൽ സത്യത്തിന്റെ അനുസരണത്താൽ നിങ്ങളുടെ ദേഹികളെ നിങ്ങൾ ശുദ്ധീകരിച്ചിരിക്കുന്നുതിനാൽ, നിർമല ഹൃദയത്തിൽ നിന്ന് തീക്ഷ്ണതയോടെ അന്യോന്യം സ്നേഹിക്കുവിൻ.
1 പത്രൊ. 1:25
🔸BSI-യിൽ ‘സുവിശേഷമായി’ എന്നത് വിട്ടുപോയിരിക്കുന്നു
എന്നാൽ കർത്താവിന്റെ വചനം എന്നേക്കും നിലനിൽക്കുന്നു.” ഇതാകുന്നു നിങ്ങളോടു സുവിശേഷമായി അറിയിച്ച വചനം.