top of page

അധ്യായം

3

1 പത്രൊ. 3:2

🔸ചേർന്നുവരുവാൻ ഇടയാകും എന്നല്ല

വചനം കൂടാതെ തങ്ങളുടെ ഭാര്യമാരുടെ നടപ്പിനാൽ അവർ നേടപ്പെടും


1 പത്രൊ. 3:4

🔸മനസ്സ് എന്നല്ല

സൗമ്യവും ശാന്തവുമായ ആത്മാവെന്ന അക്ഷയമായ അലങ്കാരത്തിൽ ഹൃദയത്തിന്റെ മറഞ്ഞിരിക്കുന്ന മനുഷ്യൻ ആയിരിക്കട്ടെ, അത് ദൈവദൃഷ്ടിയിൽ വിലയേറിയതാകുന്നു.


1 പത്രൊ. 3:8

🔸ഐക്യമത്യവും എന്നല്ല

ഒടുവിൽ എല്ലാവരും ഒരേ മനസ്സുള്ളവരും, സഹതാപമുള്ളവരും, സഹോദരസ്നേഹമുള്ളവരും, വാത്സല്യമുള്ളവരും, വിനയബുദ്ധിയുള്ളവരും ആയിരിക്കുവിൻ;


1 പത്രൊ. 3:9

🔸അനുഭവിക്കേണ്ടതിന് എന്നല്ല

തിന്മയ്ക്കു പകരം തിന്മയോ ദൂഷണത്തിനു പകരം ദൂഷണമോ മടക്കിക്കൊടുക്കാതെ, അതിനു വിരുദ്ധമായി, അന്യോന്യം അനുഗ്രഹിക്കുകയത്രേ വേണ്ടത്, എന്തുകൊണ്ടെന്നാൽ ഇതിനാകുന്നു നിങ്ങളെ വിളിച്ചത്, നിങ്ങൾ അനുഗ്രഹം അവകാശമാക്കേണ്ടതിനു തന്നെ.


1 പത്രൊ. 3:16

🔸സൗമ്യതയോടും ഭയത്തോടും കൂടിയത്രേ എന്നത് BSI-യിൽ വിട്ടുപോയിരക്കുന്നു 

എങ്കിലും നല്ല മനസ്സാക്ഷിയുള്ളവരായി സൗമ്യതയോടും ഭയത്തോടും കൂടിയത്രേ; അങ്ങനെ നിങ്ങൾക്ക് എതിരായി സംസാരിക്കുന്ന കാര്യത്തിൽ, ക്രിസ്തുവിൽ നിങ്ങളുടെ നല്ല നടപ്പിനെ ദുഷിക്കുന്നവർ ലജ്ജിക്കപ്പെടേണ്ടതിനു തന്നെ.


1 പത്രൊ. 3:20

🔸വെള്ളത്തിൽകൂടി രക്ഷപ്രാപിച്ചു എന്ന് പറയുന്നില്ല

നോഹയുടെ നാളുകളിൽ, പെട്ടകം ഒരുക്കുന്ന സമയത്ത്, ദൈവത്തിന്റെ ദീർഘക്ഷമ കാത്തിരുന്നപ്പോൾ, മുമ്പ് അനുസരിക്കാത്ത ആത്മാക്കളോടു തന്നെ; ആ പെട്ടകത്തിലേക്ക് പ്രവേശിച്ച അൽപജനത്തെ, എന്നുവച്ചാൽ, എട്ടു ദേഹികളെ വെള്ളത്തിലൂടെ സുരക്ഷിതരായി കൊണ്ടുവന്നു.


1 പത്രൊ. 3:21

🔸അത് എന്നല്ല

ഈ വാക്യത്തിലെ ഘടനയുടെ മാറ്റത്തെ അടിക്കുറിപ്പ് 4-ന്റെ സഹായത്തോടെ മനസ്സിലാക്കുക

ആ വെള്ളം, സ്നാനത്തിനു മുൻകുറിയായി, ഇപ്പോൾ നിങ്ങളെയും രക്ഷിക്കുന്നു, സ്നാനമോ ജഡത്തിലെ അഴുക്കു നീക്കിക്കളയുന്നതല്ല, പിന്നെയോ യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ ദൈവത്തിങ്കലേക്ക് നല്ല മനസ്സാക്ഷിയുടെ അഭ്യർഥനയത്രേ,

bottom of page