അധ്യായം
5
1 പത്രൊ. 5:3
🔸ഇടവകകളുടെ എന്നല്ല
🔸അധ്യക്ഷത എന്നല്ല
നിങ്ങളുടെ ഓഹരികളുടെ മേൽ കർത്തൃത്വം നടത്തിക്കൊണ്ടല്ല ആട്ടിൻകൂട്ടത്തിന് മാതൃകകളായത്തീർന്നും, മേൽനോട്ടം വഹിച്ചുകൊണ്ടത്രേ.
1 പത്രൊ. 5:5
🔸ധരിച്ചുകൊൾവിൻ എന്നല്ല
അങ്ങനെതന്നെ, ഇളയവരേ, മൂപ്പന്മാർക്കു കീഴ്പ്പെട്ടിരിക്കുവിൻ; നിങ്ങൾ എല്ലാവരും അന്യോന്യം താഴ്മകൊണ്ട് അരകെട്ടുവിൻ, എന്തുകൊണ്ടെന്നാൽ ദൈവം നിഗളികളെ എതിർക്കുന്നു, എന്നാൽ താഴ്മയുള്ളവർക്ക് കൃപ നൽകുന്നു.
1 പത്രൊ. 5:6
🔸താണിരിപ്പിൻ എന്നല്ല
അതുകൊണ്ട് അവൻ തക്കസമയത്ത് നിങ്ങളെ ഉയർത്തേണ്ടതിന് ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ, താഴ്ത്തപ്പെട്ടിരിക്കുവിൻ,
1 പത്രൊ. 5:9
🔸എതിർത്തു നൽപ്പിൻ എന്നല്ല
ലോകത്തിൽ നിങ്ങളുടെ സഹോദരവർഗത്തിനിടയിൽ അതേ കഷ്ടതകൾ നിവൃത്തിയാകുന്നു എന്ന് അറിഞ്ഞുകൊണ്ട്, നിങ്ങളുടെ വിശ്വാസത്തിൽ ഉറപ്പുള്ളവരായി, അവനെ ചെറുത്തുനിൽക്കുവിൻ.
1 പത്രൊ. 5:10
🔸സർവകൃപാലുവായ ദൈവം എന്നല്ല
🔸അടിസ്ഥാനപ്പെടുത്തും എന്നത് BSI-യിൽ വിട്ടുപോയിരിക്കുന്നു
എന്നാൽ ക്രിസ്തു യേശുവിൽ നിങ്ങളെ തന്റെ നിത്യതേജസ്സിലേക്ക് വിളിച്ചവനായ, സകല കൃപയുടെയും ദൈവം, നിങ്ങൾ അൽപകാലം കഷ്ടമനുഭവിച്ചശേഷം, താൻതന്നെ നിങ്ങളെ തികഞ്ഞവരാക്കി, ഉറപ്പിച്ച്, ബലപ്പെടുത്തി, അടിസ്ഥാനപ്പെടുത്തും.
1 പത്രൊ. 5:11
🔸ബലം എന്നല്ല
മഹത്വവും ബലവും എന്നെന്നേക്കും അവനുള്ളത്. ആമേൻ.
1 പത്രൊ. 5:13
🔸സഭയും എന്നല്ല
ബാബിലോനിലെ സഹവൃതയും എന്റെ മകനായ മർക്കൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.