അധ്യായം
2
1 യോഹ. 2:2
🔸പ്രായശ്ചിത്തം എന്നല്ല
അവൻതന്നെ നമ്മുടെ പാപങ്ങൾക്കുവേണ്ടിയുള്ള അനുനയം ആകുന്നു, നമ്മുടേതിനു മാത്രമല്ല സർവലോകത്തിലുള്ളവരുടേതിനുമത്രേ.
1 യോഹ. 2:3
🔸അറിഞ്ഞിരിക്കുന്നു എന്നല്ല
നാം അവന്റെ കൽപനകൾ കാക്കുന്നുവെങ്കിൽ, നാം അവനെ അറിയുന്നു എന്ന് ഇതിനാൽ നമുക്കറിയാം.
1 യോഹ. 2:4
🔸അറിഞ്ഞിരിക്കുന്നു എന്നല്ല
ഞാൻ അവനെ അറിയുന്നു എന്നു പറയുകയും അവന്റെ കൽപനകളെ കാക്കാതിരിക്കുകയും ചെയ്യുന്നവൻ നുണയൻ ആകുന്നു, സത്യം അവനിൽ ഇല്ല;
1 യോഹ. 2:15
🔸പിതാവിന്റെ സ്നേഹം എന്നല്ല
ലോകത്തെയും ലോകത്തിലുള്ള കാര്യങ്ങളെയും സ്നേഹിക്കരുത്. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ, അവനിൽ പിതാവിനോടുള്ള സ്നേഹം ഇല്ല;
1 യോഹ. 2:16
🔸പ്രതാപം എന്നല്ല
എന്തുകൊണ്ടെന്നാൽ ലോകത്തിലുള്ള സകലവും, ജഡമോഹവും കൺമോഹവും ജീവിതത്തിന്റെ വ്യർഥപ് രതാപവും, പിതാവിൽനിന്നല്ല ലോകത്തിൽനിന്നത്രേ ആകുന്നു.
1 യോഹ. 2:20
🔸ഇത് ഒരു ക്രിയാനാമം അയതിനാൽ അഭിഷേകം എന്നല്ല
🔸സകലവും എന്നല്ല
വിശുദ്ധനായവനിൽനിന്ന് നിങ്ങൾക്ക് അഭിഷേചനം ഉണ്ടല്ലോ, നിങ്ങൾ എല്ലാവരും അറിയുകയും ചെയ്യുന്നു.
1 യോഹ. 2:22
🔸യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ എന്നല്ല
യേശു ആകുന്നു ക്രിസ്തു എന്നു നിഷേധിക്കുന്നവൻ അല്ലാതെ നുണയൻ ആരാകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നെ എതിർക്രിസ്തു ആകുന്നു.
1 യോഹ. 2:27
🔸ഇത് ഒരു ക്രിയാനാമം അയതിനാൽ അഭിഷേകം എന്നല്ല
നിങ്ങൾക്കോ, അവനിൽനിന്നു പ്രാപിച്ച അഭിഷേചനം നിങ്ങളിൽ വസിക്കുന്നു, ആരും നിങ്ങളെ ഉപദേശിക്കേണ്ട ആവശ്യവുമില്ല; എന്നാൽ അവന്റെ അഭിഷേചനം സകല കാര്യങ്ങളെയും കുറിച്ച് നിങ്ങളെ ഉപദേശിക്കുന്നതുപോലെ, അതു കളവല്ല സത്യം ആകുന്നു, അതു നിങ്ങളെ ഉപദേശിച്ചതു പോലെ അവനിൽ വസിക്കുവിൻ.