അധ്യായം
3
1 യോഹ. 3:3
🔸അവനിൽ എന്നല്ല
അവന്മേൽ ഈ പ്രത്യാശവച്ചിരിക്കുന്ന ഏവനും അവൻ നിർമലനായിരിക്കുന്നതുപോലെ തന്നെത്തന്നെ നിർമലീകരിക്കുന്നു.
1 യോഹ. 3:4
🔸പാപംചെയ്യുന്ന എന്നല്ല
പാപം അഭ്യസിക്കുന്ന ഏവനും അധർമം അഭ്യസിക്കുന്നു, പാപം അധർമം തന്നെ.
1 യോഹ. 3:7
🔸നീതി ചെയ്യുന്നവൻ എന്നല്ല
കുഞ്ഞുങ്ങളേ, ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ; അവൻ നീതിമാൻ ആകുന്നതുപോലെ, നീതി അഭ്യസിക്കുന്നവനും നീതിമാൻ ആകുന്നു;
1 യോഹ. 3:8
🔸പാപംചെയ്യുന്ന എന്നല്ല
പാപം അ ഭ്യസിക്കുന്നവൻ പിശാചിൽ നിന്നാകുന്നു, എന്തുകൊണ്ടെന്നാൽ പിശാച് ആദിമുതൽ പാപം ചെയ്തിരിക്കുന്നു. പിശാചിന്റെ പ്രവൃത്തികളെ, നശിപ്പിക്കേണ്ടതിനാകുന്നു ദൈവപുത്രൻ വെളിവായത്.
1 യോഹ. 3:10
🔸നീതി പ്രവർത്തിക്കാത്തവൻ എന്നല്ല
ഇതിൽ ദൈവത്തിന്റെ മക്കളും പിശാചിന്റെ മക്കളും വെളിവാകുന്നു. നീതി അഭ്യസിക്കാത്ത ഏവനും, തന്റെ സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽ നിന്നുള്ളവനല്ല.
1 യോഹ. 3:17
🔸മനസ്സലിവു കാണിക്കാഞ്ഞാൽ എന്നല്ല
17 എന്നാൽ ലോകത്തിലെ ഉപജീവനമുള്ള ഒരുവൻ തന്റെ സഹോദരന് ആവശ്യമുണ്ടെന്ന് കാണുകയും അവനിൽനിന്ന് തന്റെ വാത്സല്യം അടച്ചുകളയുകയും ചെയ്താൽ, ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കുന്നു?
1 യോഹ. 3:19
🔸സത്യത്തിന്റെ പക്ഷത്തു നിൽക്കുന്നവർ എന്നല്ല
ഇതിൽ നാം സത്യത്തിൽനിന്നുള്ളവർ എന്ന് അറിയുകയും, അവനു മുമ്പാകെ നമ്മുടെ ഹൃദയത്തെ പ്രേരിപ്പിക്കുകയും ചെയ്യും,