അധ്യായം
4
1 യോഹ. 4:5
🔸ലൗകികന്മാർ എന്നല്ല
അവർ ലോകത്തിൽനിന്നുള്ളവർ ആകുന്നു; അതുകൊണ്ട് അവർ ലോകത്തിൽനിന്നുള്ളത് സംസാരിക്കുന്നു, ലോകം അവരെ കേൾക്കുകയും ചെയ്യുന്നു.
1 യോഹ. 4:6
🔸ഞങ്ങൾ എന്നല്ല
നാം ദൈവത്തിൽനിന്നുള്ളവർ ആകുന്നു; ദൈവത്തെ അറിയുന്നവൻ നമ്മെ കേൾക്കുന്നു; ദൈവത്തിൽനിന്നല്ലാത്തവൻ നമ്മെ കേൾക്കുന്നില്ല. ഇതിൽനിന്ന് സത്യത്തിന്റെ ആത്മാവിനെയും വഞ്ചനയുടെ ആത്മാവിനെയും നാം അറിയുന്നു.
1 യോഹ. 4:9
🔸നാം അവനാൽ ജീവിക്കേണ്ടതിന് എന്നല്ല
നമുക്ക് ജീവൻ ഉണ്ടായിട്ട് അവനിലൂടെ ജീവിക്കേണ്ടതിന് തന്റെ ഏകജാതനായ പുത്രനെ ദൈവം ലോകത്തിലേക്ക് അയച്ചു എന്നതിൽ, ദൈവസ്നേഹം നമ്മുടെ ഇടയിൽ വെളിവായി.
1 യോഹ. 4:10
🔸പ്രായശ്ചിത്തം എന്നല്ല
നാം ദൈവത്തെ സ്നേഹിച്ചിരിക്കുന്നു എന്നല്ല, അവൻ നമ്മെ സ്നേഹിച്ച് നമ്മുടെ പാപങ്ങൾക്ക് അനുനയമായി തന്റെ പുത്രനെ അയച്ചതത്രേ സ്നേഹം ആകുന്നു.
1 യോഹ. 4:17
🔸സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു എന്നല്ല
ന്യായവിധിയുടെ നാളിൽ നമുക്ക് ധൈര്യം ഉണ്ടാകേണ്ടതിന്, ഇതിനാൽ നമ്മിൽ സ്നേഹം തികയ്ക്കപ്പെട്ടിരിക്കുന്നു, എന്തെന്നാൽ അവൻ ആയിരിക്കുന്നതുപോലെ നാമും ഈ ലോകത്തിൽ ആകുന്നു.