അധ്യായം
3
വെളി. 3:2
🔸പൂർണതയുള്ളതായി എന്നല്ല
ഉണർന്നിരിക്കുക, ചാകാറായ ശേഷിക്കുന്ന കാര്യങ്ങളെ ഉറപ്പിക്കുക; എന്റെ ദൈവത്തിനു മുമ്പാകെ നിന്റെ പ്രവൃത്തികളൊന്നും പൂർത്തിയാക്കിയതായി ഞാൻ കണ്ടില്ല.
വെളി. 3:10
🔸സഹിഷ്ണുതയെക്കുറിച്ചുള്ള എന്റെ എന്നല്ല
എന്റെ സഹിഷ്ണുതയുടെ വചനം നീ കാത്തതിനാൽ, ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കുവാനായി, ആൾപ്പാർപ്പുള്ള സർവഭൂമിയിന്മേലും വരുവാനിരിക്കുന്ന, പരീക്ഷയുടെ നാഴികയിൽനിന്ന് ഞാനും നിന്നെ കാക്കും.
വെളി. 3:16
🔸ഉമിണ്ണുകളയും എന്നല്ല
അങ്ങനെ നീ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ, എന്റെ വായിൽനിന്നു നിന്നെ ഞാൻ ഉമിണ്ണുകളയാറായിരിക്കുന്നു.
വെളി. 3:18
🔸കണ്ണിൽ എഴുതുവാൻ എന്നല്ല
നീ ധനവാൻ ആകേണ്ടതിന് തീയിൽ ഊതിക്കഴിച്ച പൊന്നും, നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതിരിക്കുവാൻ തക്കവണ്ണം ധരിക്കേണ്ടതിന് വെള്ളവസ്ത്രവും, നീ കാണേണ്ടതിന് നിന്റെ കണ്ണുകൾ അഭിഷേകം ചെയ്യുവാൻ കൺലേപവും എന്നിൽനിന്ന് വാങ്ങുവാൻ ഞാൻ നിനക്ക് ആലോചന തരുന്നു.
വെളി. 3:19
🔸ജാഗ്രതയുള്ളവനായിരിക്ക എന്നല്ല
ഞാൻ സ്നേഹിക്കുന്നവരെയൊക്കെയും ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു; അതുകൊണ്ട് തീക്ഷ്ണതയുള്ളവനാകുക; മാനസാന്തരപ്പെടുക.
വെളി. 3:20
🔸‘അകത്തു’ എന്നത് BSI-യിൽ വിട്ടുപോയിരിക്കുന്നു
ഇതാ, ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ, ഞാൻ അവന്റെ അടുക്കൽ അകത്തു വന്ന് അവനോടും അവൻ എന്നോടുംകൂടെ അത്താഴം കഴിക്കും.