top of page

അധ്യായം

1

റോമ. 1:1

🔸BSI-യിൽ (വാക്യം 2ൽ) ദൈവത്തിന്റെ എന്നത് വിട്ടുപോയിരിക്കുന്നു

🔸യേശു ക്രിസ്തുവിന്റെ എന്നല്ല

ദൈവത്തിന്റെ, സുവിശേഷത്തിനായി വേർതിരിക്കപ്പെട്ട, ക്രിസ്തു യേശുവിന്റെ അടിമയും, വിളിക്കപ്പെട്ട അപ്പൊസ്തലനുമായ പൗലൊസ്,


റോമ. 1:3

🔸ഈ സുവിശേഷം ക്രിസ്തുവിനെ സംബന്ധിച്ചതായതിനാൽ ഈ വാക്യം ഇവിടെ വേണം വരാൻ. BSI-യിൽ അത് വാക്യം 5 ആണ്

ജഡം സംബന്ധിച്ച് ദാവീദിന്റെ, സന്തതിയിൽനിന്ന് വരുകയും,


റോമ. 1:4

🔸നിർണയിക്കപ്പെടുകയും (determined) എന്നല്ല

വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ച്, മരിച്ചവരുടെ പുനരുത്ഥാനത്തിൽനിന്ന് ശക്തിയിൽ ദൈവപുത്രനായി നിയുക്തനാക്കപ്പെടുകയും ചെയ്ത, അവന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശു ക്രിസ്തുവിനെക്കുറിച്ച് തന്നെ,


റോമ. 1:5

🔸വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിന് എന്നല്ല

🔸BSI-യിൽ അവനിലൂടെ ഞങ്ങൾക്ക് എന്നത് വിട്ടുപോയിരിക്കുന്നു

അവന്റെ നാമത്തിനുവേണ്ടി സകല ജാതികളുടെയും ഇടയിൽ വിശ്വാസത്തിന്റെ അനുസരണത്തിനായി അവനിലൂടെ ഞങ്ങൾക്ക് കൃപയും അപ്പൊസ്തലത്വവും ലഭിച്ചു,


റോമ. 1:9

🔸എപ്പോൾ എങ്കിലും എന്നല്ല

🔸സാധിക്കേണ്ടതിന്നു എന്നല്ല

ഒടുവിൽ ഏതെങ്കിലും വിധത്തിൽ നിങ്ങളുടെ അടുക്കൽ വരുവാൻ ദൈവഹിതത്തിൽ ഞാൻ അഭിവൃദ്ധിപ്പെടേണ്ടതിന് അപേക്ഷിച്ചുകൊണ്ട്,


റോമ. 1:10

🔸സുവിശേഷ ഘോഷണത്തിൽ എന്നല്ല

🔸ആരാധിക്കുന്ന എന്നല്ല, ആരാധനയിൽ സേവിക്കുക എന്നാണ് യവനപദത്തിന്റെ അർഥം

എത്ര ഇടവിടാതെ എന്റെ പ്രാർഥനകളിൽ എല്ലായ്‌പ്പോഴും നിങ്ങളെക്കുറിച്ച് ഞാൻ പരാമർശിക്കുന്നു എന്നതിന്, തന്റെ പുത്രന്റെ സുവിശേഷത്തിൽ ഞാൻ എന്റെ ആത്മാവിൽ സേവിക്കുന്ന ദൈവം എനിക്കു സാക്ഷി.


റോമ. 1:11

🔸കേവലം നൽകേണ്ടതിന് എന്നല്ല

നിങ്ങളെ ഉറപ്പിക്കുവാൻ ആത്മിക വരം വല്ലതും പകർന്നുനൽകേണ്ടതിന്,


റോമ. 1:12

🔸ഒത്തൊരുമിച്ചുള്ള എന്നല്ല

അതായത്, നിങ്ങളുടെയും എന്റെയും, അന്യോന്യം നമ്മിലുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ ഞാനും നിങ്ങളുടെ ഇടയിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിന് നിങ്ങളെ കാണുവാൻ ഞാൻ വാഞ്ഛിക്കുന്നു.


റോമ. 1:17

🔸വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും എന്നല്ല

🔸BSI-യിൽ എന്നാൽ നീതിമാൻ ജീവൻ പ്രാപിക്കുകയും എന്നത് വിട്ടുപോയിരിക്കുന്നു

അതിൽ വിശ്വാസത്തിൽനിന്ന് വിശ്വാസത്തിലേക്ക് ദൈവത്തിന്റെ നീതി വെളിപ്പെടുന്നു, “എന്നാൽ നീതിമാൻ ജീവൻ പ്രാപിക്കുകയും വിശ്വാസത്താൽ ജീവിക്കുകയും ചെയ്യും” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.


റോമ. 1:18

🔸തടുക്കുന്ന എന്നല്ല

എന്തെന്നാൽ അനീതിയിൽ സത്യത്തെ അമർത്തിവയ്ക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കുംമേൽ ദൈവക്രോധം സ്വർഗത്തിൽനിന്ന് വെളിപ്പെടുന്നു,


റോമ. 1:20

🔸ദിവ്യത്വം എന്നല്ല

അവർ ഒഴികഴിവില്ലാത്തവർ ആകേണ്ടതിന്, അവന്റെ അദൃശ്യ കാര്യങ്ങളായ, അവന്റെ നിത്യ ശക്തിയും ദിവ്യ സവിശേഷതയും, ലോകസൃഷ്ടി മുതൽ, ഉണ്ടാക്കിയ കാര്യങ്ങളാൽ ഗ്രഹിച്ചുകൊണ്ട്, വ്യക്തമായി കാണപ്പെട്ടിരിക്കുന്നു.


റോമ. 1:25

🔸മാറ്റിക്കളഞ്ഞു എന്നല്ല

🔸ഭജിച്ച് ആരാധിച്ചു എന്നല്ല

അവർ വ്യാജത്തിനുവേണ്ടി ദൈവത്തിന്റെ സത്യത്തെ കൈമാറ്റം ചെയ്യുകയും, സ്രഷ്ടാവിനുപകരം സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു, അവൻ എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.


റോമ. 1:26

🔸ഏല്പിച്ചു എന്നല്ല. ദൈവം അവരെ ഏൽപ്പിക്കുക അല്ലായിരുന്നു, അവരെ വിട്ടുകളയുകയായിരുന്നു.

അതുകൊണ്ട് ദൈവം അവരെ അപമാന അഭിനിവേശങ്ങൾക്ക് വിട്ടുകളഞ്ഞു; അവരുടെ സ്ത്രീകൾ സ്വാഭാവിക ഉപഭോഗത്തെ പ്രകൃതിവിരുദ്ധമായതിനെക്കൊണ്ട് പകരം വച്ചു;


റോമ. 1:27

🔸BSI-യിൽ പൂർണമായി എന്നത് വിട്ടുപോയി

അങ്ങനെതന്നെ പുരുഷന്മാരും, സ്ത്രീയുടെ സ്വാഭാവിക ഉപഭോഗം വിട്ട്, അന്യോന്യമുള്ള അവരുടെ തീവ്രാഭിലാഷത്തിൽ എരിഞ്ഞിട്ട്, പുരുഷന്മാർ പുരുഷന്മാരുമായി അനുചിതമായത് ചെയ്യുകയും, അർഹമായ തങ്ങളുടെ തെറ്റിന്റെ പ്രതിഫലം തങ്ങളിൽത്തന്നെ പൂർണമായി പ്രാപിക്കുകയും ചെയ്തു.


റോമ. 1:28

🔸BSI-യിൽ പൂർണ എന്നത് വിട്ടുപോയി

അവർ തങ്ങളുടെ പൂർണ പരിജ്ഞാനത്തിൽ ദൈവം ഉള്ളതായി അംഗീകരിക്കാത്തതുപോലെ, ദൈവം അവരെ ഉചിതമല്ലാത്ത കാര്യങ്ങൾ ചെയ്യുവാൻ നിരാകരിക്കപ്പെട്ട മനസ്സിന് വിട്ടുകളഞ്ഞു,


റോമ. 1:30

🔸പുതുദോഷം സങ്കല്പിക്കുന്നവർ എന്നല്ല

കുശുകുശുക്കുന്നവർ, ദുഷിക്കുന്നവർ, ദൈവത്തോട് വെറുപ്പുള്ളവർ, ധിക്കാരികൾ, അഹങ്കാരികൾ, വീമ്പടിക്കുന്നവർ, ദുഷ്ട കാര്യങ്ങൾ കണ്ടുപിടിക്കുന്നവർ, മാതാപിതാക്കളോട് അനുസരണം കെട്ടവർ,


റോമ. 1:32

🔸ദൈവന്യായം എന്നല്ല

🔸പ്രവർത്തിക്കുന്നവർ എന്നല്ല

ഈ വക അഭ്യസിക്കുന്നവർ മരണയോഗ്യർ എന്ന ദൈവത്തിന്റെ നീതിപരമായ ന്യായവിധി പൂർണമായി അറിയുന്നുവെങ്കിലും, അവർ അവ ചെയ്യുക മാത്രമല്ല, അവ അഭ്യസിക്കുന്നവരോടുകൂടെ ആനന്ദിക്കുകയും ചെയ്യുന്നു.

bottom of page