അധ്യായം
2
റോമ. 2:4
🔸ഐശ്വര്യം നിരസിക്കുന്നവോ എന്നല്ല
അതോ, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്ക് നയിക്കുന്നു എന്ന് അറിയാതെ, അവന്റെ ദയയുടെയും ദീർഘക്ഷമയുടെയും സഹിഷ്ണുതയുടെയും ധനത്തെ നീ നിന്ദിക്കുന്നുവോ?
റോമ. 2:5
🔸 ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്ക് എന്നല്ല
എന്നാൽ നിന്റെ കാഠിന്യത്തിനും മാനസാന്തരപ്പെടാത്ത നിന്റെ ഹൃദയത്തിനും ഒത്തവണ്ണം, നീ നിനക്കായിത്തന്നെ ക്രോധത്തിന്റെയും ദൈവത്തിന്റെ നീതിപരമായ ന്യായവിധിയുടെ വെളിപാടിന്റെയും നാളിൽ ക്രോധം സ്വരൂപിച്ചുവയ്ക്കുന്നു,
റോമ. 2:7
🔸സ്ഥിരത എന്നല്ല
സൽപ്രവൃത്തിയിൽ സഹിഷ്ണുതയാൽ തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്ക്, നിത്യജീവനും;
റോമ. 2:9
🔸മനുഷ്യാത്മാവിനും കഷ്ടവും സങ്കടവും എന്നല്ല
തിന്മ ചെയ്യുന്ന ഏത് മനുഷ്യന്റെയും, ആദ്യം യെഹൂദന്റെ പിന്നെ യവനന്റെ, ദേഹിയിന്മേൽ ഉപദ്രവവും പീഡയും;
റോമ. 2:17
🔸ആശ്രയിച്ചും എന്നല്ല
എന്നാൽ നീ യെഹൂദൻ എന്ന നാമം വഹിക്കുകയും, ന്യായപ്രമാണത്തിന്മേൽ വിശ്രമിക്കുകയും, ദൈവത്തിൽ പ്രശംസിക്കുകയും,
റോമ. 2:18
🔸 “ന്യായപ്രമാണത്തിൽനിന്നു പഠിക്കയാൽ അവന്റെ ഇഷ്ടം അറിഞ്ഞും” എന്നല്ല
ഹിതം അറിയുകയും, ന്യായപ്രമാണത്താൽ നിർദേശിക്കപ്പെട്ടിട്ട്, ഏറെ ശ്രേഷ്ഠമായവയെ അംഗീകരിക്കുകയും,