അധ്യായം
11
റോമ. 11:8
🔸BSI-യിൽ ഗാഢനിദ്രയും, കാണാത്ത കണ്ണുകളും, കേൾക്കാത്ത ചെവിയും എന്ന് മൂന്ന് കാര്യങ്ങളായാണ് പറയുന്നത്. എന്നൽ യവനഭാഷയിൽ ഗാഢനിദ്രയുടെ ആത്മാവിന്റെ വിവരണമാണ് കാണാത്ത കണ്ണുകളും, കേൾക്കാത്ത ചെവിയും.
“ദൈവം ഇന്നേ ദിവസംവരെ അവർക്ക് ഗാഢനിദ്രയുടെ ആത്മാവിനെ, കാണാതിരിക്കാനുള്ള കണ്ണുകളെയും കേൾക്കാതിരിക്കാനുള്ള കാതുകളെയും നൽകി”, എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.
റോമ. 11:11
🔸ലംഘനം എന്നല്ല
🔸എരിവു വരുത്തും എന്നല്ല. BSI-യിൽ 11:14-ൽ ചെയ്തിരിക്കുന്നതുപോലെ
അപ്പോൾ അവർ വീഴേണ്ടതിനോ ഇടറിയത്? എന്ന് ഞാൻ ചോദിക്കുന്നു. ഒരിക്കലും അല്ല! എന്നാൽ അവരുടെ തെറ്റായ കാൽവയ്പിനാൽ അവരെ അസൂയയ്ക്കായി പ്രകോപിപ്പിക്കുവാൻ രക്ഷ ജാതികൾക്ക് വന്നിരിക്കുന്നു
റോമ. 11:12
🔸ലംഘനം എന്നല്ല
🔸യഥാസ്ഥാനം എന്നല്ല
എന്നാൽ അവരുടെ തെറ്റായ കാൽവയ്പ് ലോകത്തിന് സമ്പത്തും, അവരുടെ നഷ്ടം ജാതികൾക്ക് സമ്പത്തും ആയെങ്കിൽ, അവരുടെ നിറവ് എത്ര അധികമായിരിക്കും!
റോമ. 11:14
🔸BSI-യിൽ ജഡത്തിൽ എന്നത് വിട്ടപോയിരിക്കുന്നു, സ്വന്തജാതി എന്നല്ല
ജഡത്തിൽ എന്റെ സ്വന്തക്കാരായവരെ ഞാൻ അസൂയയ്ക്ക് പ്രകോപിപ്പിച്ചിട്ട് അവരിൽ ചിലരെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലോ എന്നുവച്ചു തന്നെ.
റോമ. 11:15
🔸ഭ്രംശം എന്നല്ല
അവരുടെ നീക്കിവയ്പ്പ് ലോകത്തിന്റെ നിരപ്പിനെങ്കിൽ, അവരുടെ സ്വീകരണം, മരിച്ചവരിൽനിന്നുള്ള ജീവനല്ലാതെ എന്തായിരിക്കും?
റോമ. 11:16
🔸ആദ്യ ഭാഗം എന്നല്ല
ആദ്യഫലമായി അർപ്പിക്കുന്ന കുഴച്ചമാവ് വിശുദ്ധം എങ്കിൽ, പിണ്ഡവും അങ്ങനെതന്നെ; വേര് വിശുദ്ധം എങ്കിൽ, ശാഖകളും അങ്ങനെതന്നെ.
റോമ. 11:17
🔸ഫലപ്രദമായ എന്നല്ല
എന്നാൽ ശാഖകളിൽ ചിലതിനെ ഒടിച്ചുമാറ്റി, കാട്ടൊലിവായിരുന്ന നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചുചേർക്കുകയും, ഒലിവ് വൃക്ഷത്തിന്റെ മേദസ്സുള്ള വേരിന്റെ സഹപങ്കാളിയായിത്തീർക്കുകയും ചെയ്തെങ്കിൽ,
റോമ. 11:20
🔸ഒടിഞ്ഞുപോയി എന്നല്ല
ശരിയായി പറഞ്ഞിരിക്കുന്നു: അവിശ്വാസം നിമിത്തം അവരെ ഒടിച്ചുമാറ്റി, നീയോ വിശ്വാസത്താൽ നിൽക്കുന്നു. ഉന്നതമായി ഭാവിക്കാതെ, ഭയപ്പെടുക;
റോമ. 11:21
🔸ആദരിക്കാതെ പോയെങ്കിൽ എന്നല്ല
എന്തെന്നാൽ ദൈവം സ്വാഭാവിക ശാഖകളെ അവശേഷിപ്പിച്ചില്ലെങ്കിൽ, അവൻ നിന്നെയും അവശേഷിപ്പിക്കുകയില്ല.
റോമ. 11:22
🔸ഛേദിക്കപ്പെടും എന്നല്ല
അപ്പോൾ ദൈവത്തിന്റെ ദയയും കാർക്കശ്യവും കാണുക; വീണവരുടെ മേൽ കാർക്കശ്യവും, നീ ദൈവത്തിന്റെ ദയയിൽ തുടർന്നാൽ, നിന്റെ മേൽ അവന്റെ ദയയും; അല്ലെങ്കിൽ നിന്നെയും മുറിച്ചുമാറ്റും.
റോമ. 11:24
🔸കാട്ടുമരം എന്നല്ല
സ്വഭാവത്താൽ കാട്ടൊലിവായിരുന്നതിൽനിന്ന് നിന്നെ മുറിച്ചുമാറ്റി സ്വഭാവത്തിന് വിരുദ്ധമായ നാട്ടൊലിവിലേക്ക് ഒട്ടിച്ചെങ്കിൽ, സ്വാഭാവിക ശാഖകളായ ഇവരെ തങ്ങളുടെ സ്വന്തം ഒലിവിലേക്ക് എത്രയധികം ഒട്ടിക്കും!
റോമ. 11:25
🔸പൂർണ സംഖ്യ എന്നല്ല
സഹോദരന്മാരേ, (നിങ്ങൾ നിങ്ങളിൽത്തന്നെ ജ്ഞാനികളെന്ന് ഭാവിക്കാതിരിക്കേണ്ടതിന്), ജാതികളുടെ നിറവ് വന്നുചേരുവോളം, യിസ്രായേലിന്മേൽ ഭാഗികമായി കാഠിന്യം വന്നിരിക്കുന്നു എന്ന ഈ മർമത്തിന് നിങ്ങൾ അജ്ഞരായിരിക്കണമെന്ന് ഞാൻ ഇച്ഛിക്കുന്നില്ല;