അധ്യായം
12
റോമ. 12:1
🔸മനസ്സലിവ് ഏകവചനത്തിലല്ല
🔸ജീവനുള്ള എന്നത് വിട്ടുപോയിരിക്കുന്നു
🔸ആരാധന എന്നല്ല
അതുകൊണ്ട് സഹോദരന്മാരേ, ദൈവത്തിന്റെ മനസ്സലിവുകളിലൂടെ നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും, ദൈവത്തിന് സുപ്രസാദകരവുമായ, ജീവനുള്ള യാഗമായി അർപ്പിക്കുവാൻ ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു, അത് നിങ്ങളുടെ ബുദ്ധിപൂർവകമായ സേവനം ആകുന്നുവല്ലോ.
റോമ. 12:2
🔸ലോകം എന്നല്ല
🔸തിരിച്ചറിയേണ്ടതിന് എന്നല്ല
ഈ യുഗത്തിനൊത്തവണ്ണം പരിഷ്കൃതരാകാതെ, നല്ലതും സുപ്രസാദകരവും തികഞ്ഞതുമായ ദൈവഹിതം എന്തെന്ന് നിങ്ങൾ തെളിയിക്കേണ്ടതിന് മനസ്സിന്റെ പുതുക്കത്താൽ രൂപാന്തരപ്പെടുവിൻ.
റോമ. 12:5
🔸എല്ലാവരും എന്നല്ല
പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും, വ്യക്തിപരമായി അന്യോന്യം അവയവങ്ങളും ആകുന്നു.
റോമ. 12:6
🔸വിശ്വാസത്തിന് ഒത്തവണ്ണം എന്നല്ല
നമുക്ക് നൽകിയിരിക്കുന്ന കൃപയ്ക്കൊത്തവണ്ണം വ്യത്യസ്ത വരങ്ങൾ ഉള്ളതിനാൽ, പ്രവചനം എങ്കിൽ, വിശ്വാസത്തിന്റെ അനുപാതപ്രകാരം നമുക്ക് പ്രവചിക്കാം;
റോമ. 12:7
🔸ശുശ്രൂഷ എന്നല്ല
സേവനം എങ്കിൽ, ആ സേവനത്തിൽ നമുക്ക് വിശ്വസ്തരാകാം; ഉപദേശിക്കുന്നവൻ എങ്കിൽ, ആ ഉപദേശത്തിൽ;
റോമ. 12:8
🔸ഏകാഗ്രതയോടെ എന്നല്ല
🔸ഭരിക്കുന്നവൻ എന്നല്ല
പ്രബോധിപ്പിക്കുന്നവൻ എങ്കിൽ, ആ പ്രബോധനത്തിൽ; കൊടുക്കുന്നവൻ, ലാളിത്യത്തിൽ; നയിക്കുന്നവൻ, ശുഷ്കാന്തിയിൽ; കരുണ കാണിക്കുന്നവൻ, പ്രസന്നതയിൽ.
റോമ. 12:10
🔸സ്ഥായിപൂണ്ട് എന്നല്ല
സഹോദരസ്നേഹത്തിൽ അന്യോന്യം ഊഷ്മളതയോടെ സ്നേഹിക്കുവിൻ; അന്യോന്യം ബഹുമാനിക്കുന്നതിൽ മുൻകൈ എടുക്കുവിൻ.
റോമ. 12:11
🔸ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ എന്നല്ല. ഇവിടെ ഊന്നൽ ആത്മാവിൽ എരിവുള്ളവരാകുന്നതിന് ആണ്
തീക്ഷ്ണതയിൽ അലസരാകരുത്, കർത്താവിനെ സേവിച്ചുകൊണ്ട് ആത്മാവിൽ എരിവുള്ളവരാകുവിൻ.