അധ്യായം
15
റോമ. 15:2
🔸നന്മയ്ക്കായിട്ട് ആത്മികവർധനയ്ക്കു വേണ്ടി എന്നല്ല
നമ്മിൽ ഓരോരുത്തനും തന്റെ അയൽക്കാരനെ കെട്ടുപണിക്ക് ഉചിതമായ വീക്ഷണത്തോടെ പ്രസാദിപ്പിച്ചുകൊള്ളട്ടെ
റോമ. 15:4
🔸തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും എന്നല്ല
മുമ്പ് എഴുതിയിരുന്ന കാര്യങ്ങൾ, സഹിഷ്ണുതയിലൂടെയും തിരുവെഴുത്തുകളുട െ പ്രോത്സാഹനത്തിലൂടെയും നമുക്ക് പ്രത്യാശ ഉണ്ടാകേണ്ടതിന് നമ്മുടെ നിർദേശത്തിനായത്രേ എഴുതിയിരുന്നത്.
റോമ. 15:5
🔸ക്രിസ്തു യേശുവിന് അനുരൂപമായി എന്നല്ല
🔸ഐക്യമത്യപ്പെട്ട് എന്നല്ല
സഹിഷ്ണുതയുടെയും പ്രോത്സാഹനത്തിന്റെയും ദൈവം, നിങ്ങൾക്ക് ക്രിസ്തു യേശുവിനൊത്തവണ്ണം തമ്മിൽ ഒരേ മനസ്സുള്ളവരായിരിക്കുവാൻ നൽകുമാറാകട്ടെ,
റോമ. 15:8
🔸സത്യം നിമിത്തം എന്നല്ല
പിതാക്കന്മാർക്ക് നൽകിയ വാഗ്ദത്തങ്ങൾ ഉറപ്പിക്കുവാൻ, ദൈവത്തിന്റെ സത്യസന്ധത നിമിത്തം ക്രിസ്തു പരിച്ഛേദനക്കാരുടെ ദാസനായിത്ത ീർന്നിരിക്കുന്നു എന്ന് ഞാൻ പറയുന്നു,
റോമ. 15:16
🔸സുവിശേഷഘോഷണം (വാ. 15) എന്നല്ല
🔸പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ട് എന്നല്ല
അത്, ജാതികൾ എന്ന വഴിപാട് പരിശുദ്ധാത്മാവിൽ വിശുദ്ധീകരിക്കപ്പെട്ടിട്ട് സ്വീകാര്യമാകേണ്ടതിന്, ദൈവത്തിന്റെ സുവിശേഷത്തിന്റെ അധ്വാനിക്കുന്ന പുരോഹിതനായി, ഞാൻ ജാതികൾക്ക് ക്രിസ്തു യേശുവിന്റെ ശുശ്രൂഷകൻ ആകേണ്ടതിന് തന്നെ.
റോമ. 15:18
🔸പരിശുദ്ധാത്മാവിന്റെ എന്നല്ല
ജാതികളുടെ അനുസരണത്തിനായി വാക്കാലും പ്രവൃത്തിയാലും, അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തിയിലും, ദൈവത്തിന്റെ ആത്മാവിന്റെ ശക്തിയിലും, എന്നിലൂടെ ക്രിസ്തു നിവൃത്തിക്കാത്ത യാതൊരു കാര്യവും സംസാരിക്കുവാൻ ഞാൻ തുനിയുകയില്ല;
റോമ. 15:20
🔸അഭിമാനിക്കുന്നു (വാ. 21) എന്നല്ല
മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിന്, ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടില്ലാത്ത ഇടങ്ങളിൽ സുവിശേഷം അറിയിക്കുവാൻ കാംക്ഷിച്ചുകൊണ്ടത്രേ അങ്ങനെ ചെയ്തത്;
റോമ. 15:30
🔸അവിശ്വാസികൾ എന്നല്ല
സഹോദരന്മാരേ, യെഹൂദ്യയിൽ അനുസരണംകെട്ടവരിൽനിന്ന് ഞാൻ വിടുവിക്കപ്പെടേണ്ടതിനും യെരൂശലേമിനുവേണ്ടിയുള്ള എന്റെ സേവനം വിശുദ്ധന്മാർക്ക് സ്വീകാര്യമാകേണ്ടതിനും,