top of page

അധ്യായം

7

1 കൊരി. 7:5

🔸പ്രാർത്ഥനെക്കു അവസരമുണ്ടാവാൻ എന്നല്ല

നിങ്ങളെത്തന്നെ പ്രാർഥനയ്ക്കായി ഉഴിഞ്ഞുവയ്ക്കേണ്ടതിനു സമ്മതത്തോടെ ഒരു സമയത്തേക്കല്ലാതെ, അന്യോന്യം വേർപെട്ടിരിക്കരുത്, നിങ്ങളുടെ ഇന്ദ്രിയജയത്തിന്റെ അഭാവം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിനു വീണ്ടും ചേർന്നിരിക്കുവിൻ.


1 കൊരി. 7:10

🔸BSI-യിൽ ഞാൻ ആജ്ഞാപിക്കുന്നത് എന്നത് വിട്ടുപോയിരിക്കുന്നു

എന്നാൽ വിവാഹിതരോടു ഞാൻ ആജ്ഞാപിക്കുന്നത്, ഞാനല്ല കർത്താവു തന്നെ ആജ്ഞാപിക്കുന്നത്, ഭാര്യ തന്റെ ഭർത്താവിൽനിന്ന് വേർപിരിയരുത്


1 കൊരി. 7:15

🔸എന്നാൽ സമാധാനത്തിൽ ജീവിപ്പാൻ എന്നല്ല

എന്നാൽ അവിശ്വാസിയായവൻ വേർപിരിയുന്നു എങ്കിൽ അവൻ വേർപിരിയട്ടെ; അങ്ങനെയുള്ള സന്ദർഭങ്ങളിൽ ആ സഹോദരനോ സഹോദരിയോ അടിമപ്പെട്ടിരിക്കുന്നില്ല, സമാധാനത്തിലല്ലോ ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.


1 കൊരി. 7:20

🔸വിളിക്കപ്പെട്ട സ്ഥിതിയിൽ എന്നല്ല

ഓരോരുത്തനും, താൻ വിളിക്കപ്പെട്ട വിളിയിൽത്തന്നെ, തുടരട്ടെ.


1 കൊരി. 7:27

🔸ഭാര്യ ഇല്ലാത്തവനോ എന്നല്ല

നീ ഭാര്യയോട് ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? മോചനം അന്വേഷിക്കരുത്. നീ ഭാര്യയിൽ നിന്നു മോചിക്കപ്പെട്ടിരിക്കുന്നുവോ? ഭാര്യയെ അന്വേഷിക്കരുത്.


1 കൊരി. 7:31

🔸ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും എന്നല്ല

ലോകത്തെ ഉപയോഗിക്കുന്നവർ അതിനെ ദുരുപയോഗം ചെയ്യാത്തവരെപ്പോലെയും ആയിരിക്കണം; ഈ ലോകത്തിന്റെ പ്രത്യക്ഷത നീങ്ങിപ്പോകുന്നുവല്ലോ. 


1 കൊരി. 7:34

🔸BSI-യിൽ വ്യതിചലിക്കപ്പെട്ടിക്കുന്നു എന്ന വാക്ക് വിട്ടുപോയിരിക്കുന്നു.

വ്യതിചലിക്കപ്പെട്ടിക്കുന്നു. താൻ ശരീരത്തിലും ആത്മാവിലും വിശുദ്ധിയുള്ളവൾ ആകേണ്ടതിന്, അവിവാഹിതയും കന്യകയും കർത്താവിന്റെ കാര്യങ്ങൾക്കുവേണ്ടി കരുതുന്നു; എന്നാൽ വിവാഹം കഴിച്ചവൾ തന്റെ ഭർത്താവിനെ പ്രസാദിപ്പിക്കേണ്ടത് എങ്ങനെ എന്നുവച്ച്, ലോകത്തിന്റെ കാര്യങ്ങൾക്കുവേണ്ടി കരുതുന്നു.


1 കൊരി. 7:35

🔸ചാപല്യം കൂടാതെ എന്നല്ല

🔸കർത്താവിങ്കൽ സ്ഥിരമായ്‍ വസിക്കേണ്ടതിന്നും എന്നല്ല

എന്നാൽ നിങ്ങളുടെമേൽ കുടുക്കിടുവാനല്ല, നിങ്ങൾ മനോഹരതയുള്ളവരായി വ്യതിചലിച്ചുപോകാതെ കർത്താവിനെ പരിചരിക്കേണ്ടതിനത്രേ ഞാൻ ഇതു പറയുന്നത്.


1 കൊരി. 7:39

🔸BSI-യിൽ ഉള്ളതുപോലെ വിശ്വസിക്കുന്നവൻ എന്ന് യവന ഭാഷയിൽ പറയുന്നില്ല

ഭർത്താവ് ജീവിച്ചിരിക്കുന്നിടത്തോളം കാലം ഭാര്യ ബന്ധിക്കപ്പെട്ടിരിക്കുന്നു; എന്നാൽ ഭർത്താവ് നിദ്ര പ്രാപിച്ചുവെങ്കിൽ, താൻ ഇച്ഛിക്കുന്നവനെ വിവാഹം കഴിക്കുവാൻ അവൾ സ്വതന്ത്രയാകുന്നു, കർത്താവിൽ ഉള്ളവനെ മാത്രം.

bottom of page