അധ്യായം
12
1 കൊരി. 12:4
🔸കൃപാവരം എന്നല്ല
എന്നാൽ വരങ്ങൾക്ക് വ്യത്യാസം ഉണ്ട്, എന്നാൽ ഒരേ ആത്മാവ് തന്നെ;
1 കൊരി. 12:6
🔸വീര്യപ്രവർത്തികൾ എന്നല്ല
പ്രവർത്തനങ്ങൾക്ക് വ്യത്യാസം ഉണ്ട്, എന്നാൽ എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്നത് ഒരേ ദൈവം തന്നെ.
1 കൊരി. 12:7
🔸ആത്മാവിന്റെ പ്രകാശനം എന്നല്ല
എന്നാൽ ആത്മാവിന്റെ പ്രത്യക്ഷത പ്രയോജനമായതിനു വേണ്ടി ഓരോരുത്തനും നൽകിയിരിക്കുന്നു.
1 കൊരി. 12:10
🔸മറ്റൊരുവന്നു വീര്യപ്രവൃത്തികൾ എന്നല്ല
വേറൊരുവന് വീര്യപ്രവൃത്തികളുടെ പ്രവർത്തനങ്ങൾ, വേറൊരുവന് പ്രവചനം, വേറൊരുവന് ആത്മാക്കളുടെ വിവേചനം; മറ്റൊരുത്തന് വിവിധതരം ഭാഷകൾ, വേറൊരുവന് ഭാഷകളുടെ വ്യാഖ്യാനം.
1 കൊരി. 12:13
🔸ഏകശീരമാകുമാറ് ഒരേ ആത്മാവിൽ എന്നല്ല
🔸സ്നാനപ്പെടുകയും എന്നല്ല
യെഹൂദന്മാരോ യവനന്മാരോ ആകട്ടെ, അടിമകളോ സ്വതന്ത്രരോ ആകട്ടെ, നമ്മെ എല്ലാവരെയും ഒരു ആത്മാവിൽ ഒരു ശരീരത്തിലേക്ക് സ്നാനപ്പെടുത്തുകയും, എല്ലാവർക്കും ഒരു ആത്മാവിനെ പാനം ചെയ്യുവാൻ നൽകുകയും ചെയ്തു.
1 കൊരി. 12:18
🔸അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വെച്ചിരിക്കുന്നു എന്നല്ല
എന്നാൽ ഇപ്പോൾ ദൈവം അവയവങ്ങളെ, ഓരോന്നായി, അവൻ ഇച്ഛിച്ചതുപോലെ ശരീരത്തിൽ ആക്കിവച്ചിരിക്കുന്നു.
1 കൊരി. 12:24
🔸ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു (വാ. 25) എന്നല്ല
എന്നാൽ നമ്മുടെ അഴകുള്ള അവയവങ്ങൾക്ക് അത് ആവശ്യമില്ല. കുറവുള്ള അവയവത്തിന് അധികം മാനം നൽകിക്കൊണ്ട് ദൈവം ശരീരത്തെ ചേർത്തു സമന്വയിപ്പിച്ചിരിക്കുന്നു,
1 കൊരി. 12:27
🔸വെവ്വേറയായി എന്നല്ല
നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും, വ്യക്തിഗതമായി അവയവങ്ങളും ആകുന്നു.
1 കൊരി. 12:28
🔸ഓരോരുത്തരെ നിയമിക്കുകയും... നൽകുകയും ചെയ്തു എന്നല്ല
ദൈവം സഭയിൽ ചിലരെ ആക്കിവച്ചിരിക്കുന്നു: ഒന്നാമത് അപ്പൊസ്തലന്മാർ, രണ്ടാമത് പ്രവാചകന്മാർ, മൂന്നാമത് ഉപദേഷ്ടാക്കന്മാർ; പിന്നെ വീര്യപ്രവൃത്തികൾ, പിന്നെ രോഗശാന്തികളുടെ വരങ്ങൾ, സഹായങ്ങൾ, ഭരണനിർവഹണങ്ങൾ, വിവിധ തരം ഭാഷകൾ.
1 കൊരി. 12:31
🔸BSI-യിൽ ആത്മാർഥമായി എന്ന വാക്ക് വിട്ടുപോയിരിക്കുന്നു
എന്നാൽ ശ്രേഷ്ഠവരങ്ങളെ ആത്മാർഥമായി വാഞ്ഛിക്കുവിൻ. അത്രയുമല്ല അതിശ്രേഷ്ഠമായ ഒരു മാർഗം ഞാൻ നിങ്ങൾക്ക് കാണിച്ചുതരുന്നു.