അധ്യായം
1
2 കൊരി. 1:3
🔸മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി എന്നല്ല
🔸പിതാവായ ദൈവം എന്നല്ല
മനസ്സലിവുകളുടെ പിതാവും സകല ആശ്വാസത്തിന്റെയും ദൈവവുമായ, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ,
2 കൊരി. 1:6
🔸ഫലിക്കുന്നു എന്നല്ല
എന്നാൽ ഞങ്ങൾ ക്ലേശിപ്പിക്കപ്പെടുന്നെങ്കിൽ, അത് നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയാകുന്നു; ഞങ്ങൾ ആശ്വസിപ്പിക്കപ്പെടുന്നെങ്കിൽ, അത് ഞങ്ങൾ കഷ്ടമനുഭവിക്കുന്ന അതേ കഷ്ടതകളുടെ സഹിഷ്ണുതയിൽ പ്രവർത്തിക്കുന്ന നിങ്ങളുടെ ആശ്വാസത്തിനു വേണ്ടിയാകുന്നു.
2 കൊരി. 1:9
🔸ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നേ എന്നല്ല
🔸ആശ്രയിപ്പാൻ തക്കവണ്ണം എന്നല്ല
🔸നിർണയിക്കേണ്ടി വന്നു എന്നല്ല
ഞങ്ങളിൽ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിന്മേൽ ഞങ്ങളുടെ നിശ്ചയം വച്ചുകൊള്ളേണ്ടതിന്, തീർച്ചയായും ഞങ്ങളിൽത്തന്നെ മരണത്തിന്റെ പ്രത്യുത്തരം ഞങ്ങൾക്ക് ഉണ്ടായിരുന്നു;
2 കൊരി. 1:15
🔸രണ്ടാമത് ഒരു അനുഗ്രഹം എന്നല്ല
ഈ നിശ്ചയത്തിൽ നിങ്ങൾക്ക് ഇരട്ടി കൃപ ഉണ്ടാകേണ്ടതിന്, ഞാൻ മുമ്പേ നിങ്ങളുടെ അടുക്കൽ വരുവാനും,
2 കൊരി. 1:18
🔸വിശ്വസ്തനായ ദൈവം സാക്ഷി എന്നല്ല
എന്നാൽ ദൈവം വിശ്വസ്തനാകുന്നതുപോലെ, നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഉവ്വ് എന്നും ഇല്ല എന്നുമല്ല.
2 കൊരി. 1:19
🔸അവനിൽ ഉവ്വ് എന്നത്രേയുള്ളൂ എന്നല്ല
എന്തെന്നാൽ ഞങ്ങൾ മുഖാന്തരം, ഞാനും സില്വാനൊസും തിമൊഥെയൊസും മുഖാന്തരം, നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച, ദൈവപുത്രനായ യേശു ക്രിസ്തു ഉവ്വ് എന്നും ഇല്ല എന്നും ആയിരുന്നില്ല, അവനിൽ ഞങ്ങളുടെ വാക്ക് ഉവ്വ് ആയിരിക്കുന്നു.
2 കൊരി. 1:21
🔸ക്രിസ്തുവിൽ ഉറപ്പിക്കുന്നതും എന്നല്ല
എന്നാൽ ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിങ്കലേക്ക് ദൃഢമായി യോജിപ്പിച്ചതും, നമ്മെ അഭിഷേചിച്ചതും ദൈവം ആകുന്നു,
2 കൊരി. 1:23
🔸ആദരിച്ചിട്ടത്രേ എന്നല്ല
എന്നാൽ നിങ്ങളെ അവശേഷിപ്പിക്കുവാനത്രേ ഞാൻ ഇതുവരെ കൊരിന്തിലേക്ക് വരാതിരുന്നത് എന്ന് എന്റെ ദേഹിക്ക് നേരെ സാക്ഷിയായി ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു.
2 കൊരി. 1:24
🔸സഹായികൾ അത്രേ എന്നല്ല
🔸വിശ്വാസസംബന്ധമായി എന്നല്ല
നിങ്ങളുടെ വിശ്വാസത്തിന്മേൽ ഞങ്ങൾ കർത്തൃത്വം നടത്തുന്നു എന്നല്ല, നിങ്ങളുടെ സന്തോഷത്തിനായി ഞങ്ങൾ നിങ്ങളോടുകൂടെ കൂട്ടുവേലക്കാരത്രേ; വിശ്വാസത്താലല്ലോ നിങ്ങൾ നിൽക്കുന്നത്.