top of page
അധ്യായം
6
2 കൊരി. 6:4-5
🔸ഈ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ യവനഭാഷയിൽ ബഹുവചനത്തിലാണ്
4 സകലത്തിലും ഞങ്ങളെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷക്കാരായി ഞങ്ങൾ അവതരിപ്പിക്കുന്നു, വളരെ സഹിഷ്ണുതയിൽ, പീഡകളിൽ, ബുദ്ധിമുട്ടുകളിൽ, ഞെരുക്കങ്ങളിൽ,
5 തല്ലുകളിൽ, തടവുകളിൽ, പ്രക്ഷോഭങ്ങളിൽ, അധ്വാനങ്ങളിൽ, ഉറക്കിളപ്പുകളിൽ, ഉപവാസങ്ങളിൽ;
2 കൊരി. 6:6
🔸പരശുദ്ധാത്മാവ് എന്നല്ല
നിർമലതയിൽ, പരിജ്ഞാനത്തിൽ, ദീർഘക്ഷമയിൽ, ദയയിൽ, വിശുദ്ധമായ ആത്മാവിൽ, നിർവ്യാജസ്നേഹത്തിൽ,
2 കൊരി. 6:12
🔸ഹൃദയങ്ങളിൽ എന്നല്ല
നിങ്ങൾ ഞങ്ങളിൽ ഞെരുങ്ങിയിരിക്കുന്നില്ല, എന്നാൽ നിങ്ങളുടെ അന്തർഭാഗങ്ങളിൽ നിങ്ങൾ ഞെരുങ്ങിയിരിക്കുന്നു.
2 കൊരി. 6:14
🔸ഇണയില്ലാപ്പിണ എന്നല്ല
അവിശ്വാസികളുമായി അസമമായി നുകം വയ്ക്കരുത്. നീതിക്കും അധർമത്തിനും തമ്മിൽ എന്ത് പങ്കാളിത്തം? വെളിച്ചത്തിന് ഇരുട്ടുമായി എന്ത് കൂട്ടായ്മ?
bottom of page