അധ്യായം
1
എഫെ. 1:1
🔸വിശ്വാസികളായവർക്ക് എന്നല്ല
ദൈവഹിതത്താൽ ക്രിസ്തു യേശുവിന്റെ അപ്പൊസ്തലനായ പൗലൊസ്, എഫെസൊസിലുള്ള വിശുദ്ധന്മാരും ക്രിസ്തു യേശുവിൽ വിശ്വസ്തരും ആയവർക്ക് എഴുതുന്നത്:
എഫെ. 1:3
🔸സ്വർഗത്തിലെ എന്നല്ല
സ്വർഗീയങ്ങളിലെ സകല ആത്മിക, അനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചവനായ, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ ദൈവവും പിതാവും ആയവൻ വാഴ്ത്തപ്പെട്ടവൻ,
എഫെ. 1:5
🔸BSI-യിൽ ‘തനിക്കുതന്നെ’ എന്നത് വിട്ടുപോയിരിക്കുന്നു
🔸ദത്തെടുക്കേണ്ടതിന് എന്നല്ല പുത്രത്വത്തിങ്കലേക്കു എന്നാണ്
🔸തിരഞ്ഞെടുക്കുകയും മുൻനിയമിക്കുകയും ചെയ്തു എന്നല്ല, മുൻനിയമിച്ചുകൊണ്ട്, തിരഞ്ഞെടുത്തു എന്നാണ്
യേശു ക്രിസ്തു മുഖാന്തരം തനിക്കുതന്നെ പുത്രത്വത്തിങ്കലേക്കു നമ്മെ മുൻനിയമിച്ചുകൊണ്ട്, ലോകസ്ഥാപനത്തിനു മുമ്പേ അവനിൽ നമ്മെ അവൻ തിരഞ്ഞെടുത്തു.
എഫെ. 1:6
🔸സൗജനയമായി നൽകിയ എന്നല്ല
പ്രിയനിൽ അവൻ നമുക്ക് കൃപ ചൊരിഞ്ഞ തന്റെ, കൃപാമഹത്വത്തിന്റെ പുകഴ്ച്ചയ്ക്കായി തന്നെ,
എഫെ. 1:8
🔸ധാരാളമായി കാണിച്ച കൃപാധനം മാത്രമല്ല, അത് വർധിച്ചുവരുന്നതുമാണ്
അത് സകല ജ്ഞാനത്തിലും വിവേകത്തിലും നമുക്ക് വർധിച്ചുവരുവാൻ അവൻ ഇടയാക്കി,
എഫെ. 1:9
🔸താൻ മുൻനിർണയിച്ച എന്നല്ല
🔸പ്രസാദം എന്നല്ല
അവൻ തന്നിൽത്തന്നെ നിർണയിച്ച തന്റെ സുപ്രസാദ പ്രകാരം തന്റെ ഹിതത്തിന്റെ മർമം നമ്മോട് അറിയിച്ചു,
എഫെ. 1:10
🔸ഒന്നായിച്ചേർക്കുക എന്നല്ല
അത് അവനിൽ സ്വർഗത്തിലുള്ളതും ഭൂമിയിലുള്ളതുമായ സകലതും, ക്രിസ്തുവിൽ തലമപ്പെടുക എന്ന കാല സമ്പൂർണതയുടെ വ്യവസ്ഥയിങ്കലേക്ക് ആകുന്നു,
എഫെ. 1:14
🔸സ്വന്തജത്തിന്റെ വീണ്ടെടുപ്പിന്നു എന്നല്ല
🔸BSI-യിൽ ഉള്ളതുപോലെ സ്വന്തജത്തിന്റെ വീണ്ടെടുപ്പിനുവേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ച്ചയ്ക്കായിട്ട് എന്നല്ല
അവൻ തന്റെ മഹത്വത്തിന്റെ പുകഴ്ച്ചയ്ക്ക്, സ്വായത്തമാക്കിയ സ്വത്തിന്റെ, വീണ്ടെടുപ്പിങ്കലേക്ക് നമ്മുടെ അവകാശത്തിന്റെ അച്ചാരമാകുന്നു.
എഫെ. 1:17
🔸BSI-യിൽ 'പൂർണ' എന്നത് വിട്ടുപോയിരിക്കുന്നു
നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ ദൈവവും, തേജസ്സിന്റെ പിതാവുമായവൻ, തന്നെക്കുറിച്ചുള്ള പൂർണ പരിജ്ഞാനത്തിൽ നിങ്ങൾക്ക് ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ തരേണ്ടതിനും.
എഫെ. 1:19
🔸വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന എന്നല്ല
അവന്റെ ബലത്തിൻ പ്രഭാവത്തിന്റെ വ്യാപാരത്തിനൊത്തവണ്ണം, വിശ്വസിക്കുന്നവരായ നമ്മോടുള്ള അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം എന്തെന്നും നിങ്ങൾ അറിയേണ്ടതിനും തന്നെ,
എഫെ. 1:20
🔸അങ്ങനെ എന്നല്ല
അത് അവൻ ക്രിസ്തുവിൽ വ്യാപരിക്കുമാറാക്കി, അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കുകയും സ്വർഗീയങ്ങളിൽ അവന്റെ വലത്തുഭാഗത്ത്,
എഫെ. 1:22
🔸കാൽക്കീഴാക്കി എന്നല്ല
സകലവും അവന്റെ കാൽക്കീഴിൽ കീഴ്പ്പെടുത്തുകയും അവനെ എല്ലാറ്റിനുംമീതെ തലയാക്കി,