അധ്യായം
2
എഫെ. 2:1
🔸അധ്യായം 2 ‘അനന്തരം’ എന്നു പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്
അനന്തരം നിങ്ങൾ, നിങ്ങളുടെ അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചവർ എങ്കിലും,
എഫെ. 2:2
🔸ലോകത്തിന്റെ കാലഗതിയെയും എന്നല്ല
അവയിൽ നിങ്ങൾ ഈ ലോകത്തിന്റെ യുഗത്തിനൊത്തവണ്ണം, ആകാശത്തിലെ അധികാരത്തിന്, അനുസരണക്കേടിന്റെ പുത്രന്മാരിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന് അധിപതിയായവനൊത്തവണ്ണം ഒരിക്കൽ നടന്നിരുന്നു,
എഫെ. 2:6
🔸സ്വർഗ്ഗത്തിൽ (BSI-യിൽ വാ. 7) എന്നല്ല
അവനോടുകൂടെ ഉയിർപ്പിക്കുകയും സ്വർഗീയങ്ങളിൽ ക്രിസ്തു യേശുവിൽ അവനോടുകൂടെ ഇരുത്തുകയും ചെയ്തു,
എഫെ. 2:10
🔸കൈപ്പണി എന്നല്ല
എന്തെന്നാൽ നാം സൽപ്രവൃത്തികൾക്കായി ക്രിസ്തു യേശുവിൽ സൃഷ്ടിക്കപ്പെട്ട അവന്റെ ഉൽകൃഷ്ടസൃഷ്ടി ആകുന്നു, നാം അവയിൽ നടക്കേണ്ടതിന് ദൈവം അവയെ മുൻകൂട്ടി ഒരുക്കിയിരിക്കുന്നു.
എഫെ. 2:14
🔸ചട്ടങ്ങളും കൽപനകളും എന്നല്ല
അവൻ തന്നെ നമ്മുടെ സമാധാനം, അവൻ ഇരുകൂട്ടരെയും ഒന്നാക്കി, ചട്ടങ്ങളിലുള്ള കൽപനകളുടെ ന്യായപ്രമാണത്തെ തന്റെ ജഡത്തിൽ നീക്കിക്കളഞ്ഞുകൊണ്ട്,